നാസ പുതുതായി തെരഞ്ഞെടുത്ത ബഹിരാശാകാശ യാത്രാ സംഘത്തിന്റെ ബാച്ചില്‍ ഇന്ത്യന്‍ വംശജനും. അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന രാജാ ചാരിയാണ് 12 അംഗസംഘത്തില്‍ ഇടം നേടിയത്. നാസ ബഹിരാകാശ സംഘം ട്വിറ്റര്‍ വഴി പുറത്തു വിട്ടതാണ് ഇക്കാര്യം.

യു.എസ് നേവല്‍ ടെസ്റ്റ് പൈലറ്റ് സ്‌കൂളില്‍ നിന്ന് ബിരുദ പഠനം പൂര്‍ത്തിയാക്കിയ രാജ ചാരി മസാച്യുസെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് എയ്‌റോനോട്ടിക്‌സ് ആന്‍ഡ് ആസ്‌ട്രോണോടിക്‌സില്‍ ബിരാദനന്തബിരുദം നേടി.

18,000 അപേക്ഷകരില്‍ നിന്നാണ് 12 പേരെ ബഹിരാകാശ ദൗത്യത്തിനായി നാസ തിരഞ്ഞെടുത്തത്. ഏഴ് പുരുഷന്മാരും അഞ്ച് സ്ത്രീകളും അടങ്ങുന്നതാണ് 22 ാമത്തെ നാസയുടെ ബാച്ച്. രണ്ട് ദശാബ്ദത്തിനിടെ ഇത്രയും പേരെ നാസ ഒന്നിച്ചെടുക്കുന്നതും ഇതാദ്യമാണ്.

നാസയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട രാജ ചാരി അമേരിക്കന്‍ വ്യോമസേനയില്‍ കമാന്‍ഡറായി പ്രവര്‍ത്തിച്ചുവരുകയായിരുന്നു.

രണ്ട് വര്‍ഷത്തെ പരിശീലനത്തിന് ശേഷം നാസ ഇവരെ ദൗത്യത്തിന് നിയോഗിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here