ബർമ്മിങ്ഹാം: ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിെൻറ സെമി ഫൈനലിൽ ബംഗ്ലാദേശിനെ ഒമ്പത് വിക്കറ്റിന് തകർത്ത് ഇന്ത്യ ഫൈനലിൽ. ഇേതാടെ ഏവരും കാത്തിരുന്ന ഇന്ത്യ-പാകിസ്താൻ സ്വപ്ന ഫൈനലിന് കളമൊരുങ്ങി. ഞായറാഴ്ചയാണ് ഫൈനൽ. ബംഗ്ലാദേശ് മുന്നോട്ട് വെച്ച 265 റൺസ് ഇന്ത്യക്ക് ഒരു ഘട്ടത്തിലും വെല്ലുവിളിയായില്ല. 40.1 ഒാവറിൽ അനായാസം ഇന്ത്യ ലക്ഷ്യം മറികടന്നു. ഇന്ത്യക്കായി രോഹിത് ശർമ്മ (123) ക്യാപ്റ്റൻ വിരാട് കോഹ്ലി(96) എന്നിവർ മികച്ച പ്രകടനം നടത്തി. സ്കോർ: ബംഗ്ലാദേശ്- 264/7, ഇന്ത്യ-265/1

ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ബംഗ്ലാദേശ്  264 റൺസ് നേടിയത്. മുഷ്ഫിക്കർ റഹ്മാൻ(70), തമീം ഇഖ്ബാൽ(61) എന്നിവരുടെ ബാറ്റിങ്ങാണ്  ടീമിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. ഇന്ത്യക്കായി ഭുവനേശ്വർ കുമാർ, കേദാർ  ജാദവ്, ബുമ്ര എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 

നേരത്തെ ടോസ് നേടിയ ഇന്ത്യ ബംഗ്ലാദേശിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യ ഒാവറിൽ തന്നെ സൗമ്യ സർക്കാറിന് മടക്കിയയച്ച് ഭുവനേശ്വർ കുമാർ ബംഗ്ലാദേശിനെ ഞെട്ടിച്ചു. നാലാം ഒാവറിൽ സാബിർ റഹ്മാനെ വിക്കറ്റിന് മുന്നിൽ കുടുക്കി ഭുവനേശ്വർ ബംഗ്ലാദേശിന് രണ്ടാം പ്രഹരമേൽപ്പിച്ചു. 

എന്നാൽ മൂന്നാം വിക്കറ്റിൽ തമീമും മുഷ്ഫിക്കറും ചേർന്ന സെഞ്ച്വറി കൂട്ടുകെട്ട് ബംഗ്ലാദേശിനെ കരകയറ്റി. മുഷ്ഫിക്കറിനെ പുറത്താക്കി കേദർ ജാദവ് ഇൗ കൂട്ടുകെട്ട് പൊളിച്ചു. പിന്നീട് കൃത്യമായ ഇടവേളകളിൽ ബംഗ്ലാദേശിെൻറ വിക്കറ്റുകൾ വീണു. 

LEAVE A REPLY

Please enter your comment!
Please enter your name here