ജിദ്ദ: പൊതുമാപ്പ് പ്രയോജനപ്പെടുത്തി രാജ്യംവിട്ട വിദേശികള്‍ പുതിയ വിസയില്‍ സഊദിയിലേക്ക് തിരിച്ചെത്തിയതായി ജവാസത്ത്. പൊതുമാപ്പ് പ്രയോജനപ്പെടുത്തി സ്വദേശങ്ങളിലേക്ക് മടങ്ങിയവരില്‍ 4000 ലേറെ പേരാണ്് പു തിയ വിസകളില്‍ സൗദിയില്‍ തിരിച്ചെത്തിയതായി ജവാസാത്ത് മേധാവി മേജര്‍ ജനറല്‍ സുലൈമാന്‍ അല്‍യഹ്‌യ പറഞ്ഞു.

ഇഖാമ, തൊഴില്‍ നിയമ ലംഘകര്‍ക്ക് പിഴയും തടവും പ്രവേശന വിലക്കുമില്ലാതെ രാജ്യം വിടാന്‍ അവസരമൊരുക്കിയ പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്ന ആര്‍ക്കും പുതിയ വിസയില്‍ രാജ്യത്തുതിരിച്ചെത്താന്‍ സാധിക്കുമെന്നും അദ്ദേഹം അറിയിച്ചു.

1,10,000 നിയമലംഘകര്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തി ഇതിനകം സ്വദേശങ്ങളിലേക്കു മടങ്ങിയിട്ടുണ്ട്. 4,15,000 പേര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഫൈനല്‍ എക്‌സിറ്റ് നേടി.

പൊതുമാപ്പ് കാലാവധി അവസാനിച്ചാല്‍ നിയമലംഘകരെ പിടികൂടുന്നതിന് എല്ലാ പ്രവിശ്യകളിലും ശക്തമായ പരിശോധനകള്‍ ആരംഭിക്കും. നിയമലംഘകര്‍ക്ക് സഹായ സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുന്നവര്‍ക്കെതിരെയും തടവും പി

LEAVE A REPLY

Please enter your comment!
Please enter your name here