കൊച്ചി: മുപ്പത്തേഴ് വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കാന്‍ ഐവി ശശിയും സീമയും ഒരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ അടുത്തിടെയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ച് തുടങ്ങിയത്. എന്തൊരു വിഡ്ഢിത്തമാണ് ഇതെന്നാണ് ഐവി ശശി പ്രതികരിച്ചത്. മുപ്പത്തേഴ് വര്‍ഷം ഒന്നിച്ച് ജീവിച്ചു. ഇനി എന്തിനാണ് തങ്ങള്‍ പിരിയുന്നത്. ഇത്തരം മനോരോഗികളെ അവഗണിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് വേറെ പണിയൊന്നുമില്ലേയെന്നും അദ്ദേഹം ചോദിക്കുന്നു.

എട്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മൂന്ന് ഭാഷകളില്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് ഐവി ശശി. ഇദ്ദേഹത്തിന്റെ മുപ്പതോളം സിനിമകളില്‍ നായിയയായ ശേഷമാണ് സീമ ജീവിതത്തില്‍ നായികയായത്. പിന്നീട് സിനിമയില്‍ നിന്ന് വിട്ടു നിന്ന ഇവര്‍ ഇപ്പോള്‍ വീണ്ടും അമ്മ വേഷങ്ങളിലൂടെ സജീവമാകുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here