വാഷിംഗ്ടണ്‍ ഡി.സി.: ഇന്ത്യന്‍ അമേരിക്കന്‍ വംശജനും, അമേരിക്കന്‍ വിദേശകാര്യവകുപ്പു ഉദ്യോഗസ്ഥനുമായ കൃഷ്ണ ആര്‍സിനെ(Krishna URS) പെറു അംബാസിഡറായി ജൂണ്‍ 29 ന് പ്രസിഡന്റ് ട്രമ്പ് നോമിനേറ്റ് ചെയ്തു.

ഇപ്പോള്‍ മാഡ്രിഡ്(Madrid) യു.എസ്. എംബസ്സിയുടെ താല്‍ക്കാലിക ചുമതല വഹിയ്ക്കുന്ന അരസ് സ്‌പെയ്‌നില്‍ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ ആയും പ്രവര്‍ത്തിച്ചിരുന്നു.

 യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ്സില്‍ നിന്നും ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ കൃഷ്ണ മുപ്പതുവര്‍ഷമായി വിദേശകാര്യവകുപ്പില്‍ സ്തുത്യര്‍ഹ സേവനം അനുഷ്ഠിച്ചുവരികയാണ്.
വിദേശകാര്യവകുപ്പില്‍ ഉദ്യോഗസ്ഥയായ ഡെന്നിസാണ് ഭാര്യ. രണ്ടു കുട്ടികളും ഇവര്‍ക്കുണ്ട്.
അമേരിക്കന്‍ പ്രസിഡന്റ് നിയമനം നല്‍കുന്ന പ്രധാന വ്യക്തികളില്‍ മൂന്നാമനാണഅ കൃഷ്ണ. യു.എസ്.പ്രതിനിധിയായി യു.എന്നില്‍ നിക്കിഹെയ്‌ലിനയെ കാബിനറ്റ് റാങ്കോടെ നേരത്തെ നിയമിച്ചിരുന്നു.

കഴിഞ്ഞ ആഴ്ച യു.എസ്സിന്റെ ഇന്ത്യന്‍ അംബാസിഡറായി കെന്നത്തു ജസ്റ്ററെ നിര്‍ദ്ദേശിച്ചതും ട്രമ്പായിരുന്നു. ഇന്ത്യന്‍ വംശജര്‍ക്കു അര്‍ഹമായ അംഗീകാരം നല്‍കുന്നതില്‍ ട്രമ്പ് പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടെന്നത് വ്യക്തമാക്കുന്ന നടപടികളാണിതെല്ലാം.

Krishna-R-Urs_

LEAVE A REPLY

Please enter your comment!
Please enter your name here