ന്യൂവാക്ക് (ന്യൂയോര്‍ക്ക്): ഫെഡറേഷന്‍ ഓഫ് അലിഗഡ്  അലുമിനി അസ്സോസിയേഷന്‍ പതിനാറാമത് വാര്‍ഷീക സമ്മേളനം ജൂണ്‍ 14 മുതല്‍ 16 വരെ കാലിഫോര്‍ണിയായില്‍ നടക്കുന്നു.
നോര്‍ത്തേണ്‍ കാലിഫോര്‍ണിയ അലിഗഡ്  അലുമിനി അസ്സോസിയേഷന്‍ ആതിഥേയത്വം വഹിക്കുന്ന സമ്മേളനം ന്യൂവാക്ക് ചാന്ദിനി റസ്‌റ്റോറന്റിലാണ് വിവിധ കലാപരിപാടികളോടെ സംഘടിപ്പിക്കുന്നത്.

അലിഗഡ്  യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ പ്രൊഫ. താരിഖ് മൻസൂരും   മറ്റു നിരവധി പ്രമുഖരും സമ്മേളനത്തില്‍ പങ്കെടുക്കും.

അമേരിക്കയില്‍ താമസിക്കുന്ന അലിഗര്‍ മുസ്ലീം യൂണിവേഴ്‌സിറ്റി പൂര്‍വ്വ വിദ്യാര്‍ത്ഥികളേയും അദ്ധ്യാപക-അനദ്ധ്യാപകരേ സമ്മേളനത്തിലേക്ക് ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.
പങ്കെടുക്കുന്നവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് പ്രസിഡന്റ് അംതുള്‍ സുഹെയ്ല്‍ പറഞ്ഞു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 408 375 6755 എന്ന ഫോണ്‍ നമ്പറിലോ, amtulmageer@gmail.com ലോ, FAA വെബ്‌സൈറ്റിലോ ബന്ധപ്പെടാവുന്നതാണ്.

aligarh-muslim-university-

LEAVE A REPLY

Please enter your comment!
Please enter your name here