കൊച്ചി: ദിലീപിനോട് ഇഷ്ടംകൂടിയ രണ്ട് എംഎല്‍എമാരും സംശയനിഴലില്‍. ഇതില്‍ നടനും എംഎല്‍എയുമായ മുകേഷിനെയും അന്വേഷണ സംഘം ചോദ്യം ചെയ്യുമെന്ന് ഉറപ്പാക്കിക്കഴിഞ്ഞു. സംഭവത്തില്‍ ഗൂഢാലോചന നടന്ന സമയത്ത് മുഖ്യപ്രതി സുനില്‍കുമാര്‍ (പള്‍സര്‍ സുനി) മുകേഷിന്റെ ഡ്രൈവര്‍ ആയിരുന്നതിനാലാണിത്. ദിലീപ് നായകനായ ‘സൗണ്ട് തോമ’ എന്ന സിനിമയുടെ ഷൂട്ടിങ് സമയത്ത് പള്‍സര്‍ സുനി മുകേഷിന്റെ ഡ്രൈവറായിരുന്നു. ഇതിനുപുറമേ 2013ലെ അമ്മ ഷോയുടെ സമയത്ത് മുകേഷിന്റെ ഡ്രൈവറായി സുനി എത്തിയിരുന്നു. ദിലീപുമായി സുനി അടുത്തതും ആദ്യ ഗൂഢാലോചന നടന്നതും ഇക്കാലത്താണ്. ഈ സാഹചര്യത്തിലാണ് മുകേഷിനെ ചോദ്യം ചെയ്യാന്‍ പൊലീസ് തീരുമാനിച്ചിരിക്കുന്നത്.

ആലുവ എംഎല്‍എ അന്‍വര്‍സാദത്താണ് രണ്ടാമന്‍. കോണ്‍ഗ്രസ് പ്രതിനിധിനിയായ സാദത്ത് ദിലീപ് ഫാന്‍സ് അസോസിയേഷന്‍ സംസ്ഥാനപ്രസിഡന്റ് പദവി വഹിച്ചിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ട ശേഷം ദിലീപിന്റെ വസതിയിലെത്തി ഇദ്ദേഹം ചര്‍ച്ച നടത്തിയതായും സൂചനയുണ്ട്. ഇതെല്ലാം എംഎല്‍എയെ സംശയനിഴലില്‍ നിര്‍ത്തുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here