കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരേയുള്ള നിര്‍ണായക തെളിവ് ആയി പോലീസ് ചൂണ്ടിക്കാട്ടുന്നത് ദിലീപ് തന്നെ പോലീസിനു നല്‍കിയ പരാതി. കേസിലെ ക്വട്ടേഷന്‍ തുക എത്രയുംവേഗം നല്‍കണമെന്നാവശ്യപ്പെട്ട് സുനി ദിലീപിനെഴുതിയ കത്ത് പുറത്തേക്കു കൈമാറുന്നതോടെയാണ് ദിലീപ് ഇതിനായി തിരക്കഥ തയാറാക്കിയത്. എന്നാല്‍ ചെറിയൊരു പാളിച്ച അവിടെ ഉണ്ടായെന്നുമാത്രം.2017 ഏപ്രില്‍ 18നു മറ്റൊരു കേസില്‍ സുനിയെ ചേര്‍ത്തല കോടതിയില്‍ എത്തിച്ചപ്പോള്‍ നേരത്തേ ജാമ്യത്തില്‍ ഇറങ്ങിയ സഹതടവുകാരന്‍ വിഷ്ണുവും അവിടെ എത്തിയിരുന്നു. പള്‍സര്‍ സുനിയില്‍ നിന്ന് കത്ത് കൈപ്പറ്റിയ വിഷ്ണു അതു ദിലീപിനു കൈമാറാനായി മാനേജര്‍ അപ്പുണ്ണിയെ വിളിച്ചു. എന്നാല്‍ കത്ത് കൈമാറാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് കത്തിന്റെ ഫോട്ടോ പകര്‍ത്തിയ വിഷ്ണു അത് അപ്പുണ്ണിക്കു വാട്‌സാപ് ചെയ്തു.

ഇതേത്തുടര്‍ന്നു ദിലീപ് നിര്‍ദേശിച്ചതനുസരിച്ച് അപ്പുണ്ണി ഏലൂര്‍ ടാക്‌സി സ്റ്റാന്‍ഡിനു സമീപം വിഷ്ണുവിനെ നേരില്‍ കണ്ടു സംസാരിച്ചു. ക്വട്ടേഷന്‍ തുക അ!ഞ്ചു മാസംകൊണ്ടു നല്‍കിയാല്‍ മതിയെന്നു കത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ തുക രേഖപ്പെടുത്തിയിരുന്നില്ല. എന്നാല്‍ ഈ കത്തിനെപ്പറ്റി 20 ദിവസത്തിനു ശേഷം ദിലീപ് ഡിജിപിക്കും പരാതി നല്‍കിയപ്പോള്‍ രണ്ടു കോടി രൂപ സുനി ആവശ്യപ്പെട്ടതായി കുറ്റപ്പെടുത്തിയിരുന്നു. കത്തില്‍ പറയാത്ത ഈ തുക എന്തുകൊണ്ട് ദിലീപ് പരാതിയില്‍ രേഖപ്പെടുത്തി എന്ന ചോദ്യത്തിനു മുന്നില്‍ ദിലീപ് പതറി. തുക സംബന്ധിച്ച് ഇവര്‍ തമ്മില്‍ നേരത്തേ പറഞ്ഞുറപ്പിച്ചിരുന്നു എന്ന നിഗമനത്തിലേക്കു പൊലീസ് എത്തിയത് അങ്ങനെയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here