Home / ക്ലാസ്സിഫൈഡ്സ് / നൂറു ശതമാനം വിജയം കൈവരിച്ചതിന്റെ തിളക്കവുമായി ന്യൂ യോർക്കിലെ മികച്ച എന്‍ക്ലെക്‌സ് ആർ. എൻ കോച്ചിംഗ് സെന്റർ

നൂറു ശതമാനം വിജയം കൈവരിച്ചതിന്റെ തിളക്കവുമായി ന്യൂ യോർക്കിലെ മികച്ച എന്‍ക്ലെക്‌സ് ആർ. എൻ കോച്ചിംഗ് സെന്റർ

ന്യൂയോര്‍ക്ക്: 2017 സ്പ്രിംഗ് ബാച്ചില്‍ നൂറു ശതമാനം വിജയം കൈവരിച്ചതിന്റെ തിളക്കവുമായി ന്യൂ യോർക്ക് റോക്ക്‌ലാഡിലെ മികച്ച എന്‍ക്ലെക്‌സ് ആര്‍.എന്‍ കോച്ചിംഗ് സ്ഥാപനം നെല്‍കെയര്‍ പുതിയ ബാച്ചിലേക്ക് പ്രവേശനം ആരംഭിച്ചു. ഓഗസ്റ്റ് 14നാണ് പുതിയ ബാച്ച് തുടങ്ങുക അതിലേക്കുള്ള റെജിസ്ട്രേഷൻ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്.

മുമ്പ് പരീക്ഷയെഴുതിയിട്ടും പാസാകാത്തവരും മറ്റുമാണ് ജനുവരിയില്‍ മികച്ച വിജയം നേടിയത്. പരീക്ഷ എഴുതുംവരെ ഫുൾടൈം ക്ലാസും മികച്ച അധ്യാപകരടങ്ങുന്ന ഫാക്കൽട്ടിയും കോഴ്സിനെ വ്യത്യസ്തമാക്കുന്നു. പലവട്ടം എൻക്ലെക്സ് ആർഎൻ പരീക്ഷ എഴുതിയിട്ടും പാസാകാത്ത ഒട്ടേറെ പേർക്ക് മികച്ച കോച്ചിംഗിലൂടെ വിജയം നേടിക്കൊടുത്ത ഡോ. ലൗവ്ലി വർഗീസ് നേതൃത്വം നൽകുന്ന നെൽകെയറിൽ ഡോ. ഡോറത്തി ലിവർ, ഡോ. എലിസബത്ത് സൈമണ്‍, പ്രഫ. സെറീന മേരി മാത്യു, ഡോ. കോളറ്റ് ഫോർഡ് എന്നിവർ ഫാക്കൽട്ടി അംഗങ്ങൾ ആണ്. പുതിയ ബാച്ചുകളിലും വിജയം  ആവര്‍ത്തിക്കാനുള്ള ശ്രമം തങ്ങളുടെ ഭാഗത്തുനിന്നുണ്ടാകുമെന്നു ലൗവ്ലി വർഗീസ് കൂട്ടിച്ചേർത്തു.

അടുത്ത ബാച്ചില്‍ കുറച്ചു സീറ്റുകള്‍ മാത്രമാണുള്ളത് അതിലേക്കുള്ള റെജിസ്ട്രേഷൻ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നു. താത്പര്യമുള്ളവര്‍ക്ക് ആദ്യം വ്യക്തിപരമായ ഒരു വിലയിരുത്തല്‍ നടത്തും. ഡയഗ്‌നോസ്റ്റിക് ടെസ്റ്റ്, പരിജ്ഞാനത്തെപ്പറ്റിയുള്ള അപഗ്രഥനം, ഓരോരുത്തര്‍ക്കും വേണ്ടി പ്രത്യേകം രൂപകല്‍പ്പന ചെയ്യുന്ന പാഠ്യപദ്ധതി, കോഴ്‌സ് ഷെഡ്യൂള്‍ എന്നിവ ഇതിന്റെ ഭാഗമാണ്.

പതിനഞ്ചു വര്‍ഷത്തില്‍ കുടുതല്‍ പരിചയമുള്ളവരാണു ഫാക്കല്‍ട്ടി അംഗങ്ങള്‍. ഓരോരുത്തരുടേയും ആവശ്യം കണക്കിലെടുത്താണ് പരിശീലനം നല്‍കുന്നതെന്നതാണ് പ്രത്യേകത. വ്യക്തിപരമായ ശ്രദ്ധ ലഭിക്കും. തിയറി വീണ്ടും പൂര്‍ണമായി വിശകലനം ചെയ്യും. പുതിയ ടെസ്റ്റ് പ്ലാന്‍ അനുസരിച്ചുള്ള പാഠ്യക്രമമാണ് രൂപപ്പെടുത്തിയിട്ടുള്ളത്. പ്രായോഗിക കഴിവുകളും ടെസ്റ്റ് എടുക്കാനുള്ള മാര്‍ഗ്ഗങ്ങളും വിലയിരുത്തും.

2002 തുടങ്ങിയ നെൽകെയെർ അമേരിക്കയിലും ലോകത്തിൻറെ പലഭാഗങ്ങളിലുമായി 2000 ത്തിൽ അധികം നേഴ്‌സ്‌മാർക്ക് ട്രെയിനിങ് കൊടുത്തിട്ടുണ്ട്. അമേരിക്കയിലും മറ്റു രാജ്യങ്ങളിൽ പഠിച്ചവർക്കും, തിയറിയിലും പ്രാക്ടിക്കലിലും ട്രെയിനിങ് നൽകാൻ തക്ക പരിചയം ഉള്ള ഫാക്കൽറ്റി അംഗങ്ങളാണ് ക്ലാസുകൾ എടുക്കുന്നത്. ചില കാലത്തെ ഇടവേളക്കുശേഷം നല്ല വിജയം നേടിക്കൊടുത്ത റെക്കോഡും പല ആർക്കാരുടെയും  ആവശ്യം പരിഗണിച്ചാണ് നെൽകെയെർ വീണ്ടും ക്ലാസുകൾ തുടങ്ങിയിരിക്കുന്നത്.

ഓരോരുത്തർക്കും വേണ്ടി പ്രത്യേക കോച്ചിംഗാണ് നൽകുക. ഓരോരുത്തരുടെയും അറിവ് വിലയിരുത്തി കുറവുകൾ നികത്തുന്ന രീതിയാണു സ്വീകരിച്ചിരിക്കുന്നത്. തിയറിയിൽ വീണ്ടും ഓർമ പുതുക്കൽ, പുതിയ കരിക്കുലത്തിന് അനുസരിച്ചുള്ള ടെസ്റ്റ് പ്ലാൻ, പ്രായോഗിക പരിശീലനം, ടെസ്റ്റ് എഴുതുന്നതിനുള്ള മാർഗ നിർദേശങ്ങൾ എന്നിവയും നൽകും. നാലായിരത്തിൽപരം ചോദ്യങ്ങൾക്ക് അധ്യാപികമാരുമായി ചർച്ച നടത്താം. എപ്പോൾ വേണമെങ്കിലും കോച്ചിംഗ് സെന്‍ററിൽ ചെല്ലാനും ടെസ്റ്റ് എടുക്കുവാനുമുള്ള സൗകര്യം ഉണ്ടായിരിക്കും. ആവശ്യമുള്ളവർക്കു താമസിച്ചു പഠിക്കാനുള്ള സൗകര്യവും ഉണ്ട്.

പതിനായിരത്തില്‍പ്പരം ചോദ്യങ്ങളെ മുന്നില്‍ കണ്ടാണ് പാഠ്യഭാഗങ്ങള്‍ രൂപപ്പെടുത്തിയിട്ടുള്ളത്. 4000ല്‍പ്പരം ചോദ്യങ്ങള്‍ പരിശീലനത്തിനുണ്ട്.

ആവശ്യമെങ്കില്‍ വീണ്ടും സൗജന്യമായി കോഴ്‌സിനു പ്രവേശനം നല്‍കും. താമസിക്കാനുള്ള സൗകര്യവും ലഭ്യമാണ്. 

കൂടുതൽ വിവരങ്ങൾക്ക് : (845) 270 9490

Email: info@nellcare.com

www.nellcare.com

Dr. Lovely photo 2017

ഡോ. ലൗവ്ലി വർഗീസ്

Dr. Dorothea

  ഡോ. ഡോറത്തി ലിവർ

Serena

പ്രഫ. സെറീന മേരി മാത്യു

Dr. Elizabeth

ഡോ. എലിസബത്ത് സൈമണ്‍

Dr. colett forde photo

ഡോ. കോളറ്റ് ഫോർഡ്

rn

Check Also

ഫോമാ – ഗ്രാൻഡ് കാനിയൻ യൂണിവേഴ്സിറ്റി കൂട്ടുകെട്ടിൽ ഇനി ഇന്റർനാഷണൽ വിദ്യാർത്ഥികൾക്കും ഇളവുകൾ.

ചിക്കാഗോ: നോർത്ത് അമേരിക്കയിലെ എഴുപതോളം അംഗ സംഘടനകളുള്ള ഫോമായിലൂടെ (ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസ്) ഇനി നോർത്ത് …

Leave a Reply

Your email address will not be published. Required fields are marked *