കേരളത്തിലെ നേഴ്‌സുമാരുടെ സമരം അവസാനിപ്പിക്കുവാനും, അവർ ഉന്നയിച്ച വിഷയങ്ങളിൽ അനുകൂല തീരുമാനം എടുക്കുവാനും കേരളാ സർക്കാർ വേണ്ടത് ഉടൻ ചെയ്യണമെന്ന് ഫൊക്കാനാ ട്രസ്റ്റി ബോർഡ് ചെയർമാൻ കേരളാ സർക്കാരിനോട് ആവശ്യപ്പെട്ടു .കേരളാ മുഖ്യമന്ത്രിക്കും, ആരോഗ്യമന്ത്രിക്കും ഈ അഭിപ്രായം രേഖപ്പെടുത്തി ഈ മെയിൽ അയക്കുകയും ചെയ്തു.

ആദ്യ കാലങ്ങളിലെ വിദേശ മലയാളികളിൽ നല്ലൊരു വിഭാഗവും നേഴ്‌സുമാർ തന്നെ. അമേരിക്കയിലും മറ്റു വികസിത രാജ്യങ്ങളിലും നഴ്സുമാരുടെ സേവന വേദന വ്യവസ്‌തകൾ മറ്റു തൊഴിലുകളോടെ കിടപിടിക്കുന്നതാണ്. കേരളത്തിലും നേഴ്‌സുമാർക്ക് അർഹമായ വേദനം നൽകിയേ തീരു. അവർക്കു ഉചിതമായ അംഗീകാരം ലഭിക്കണം. ഇപ്പോൾ കേരളം പനിച്ചു വിറയ്ക്കുകയാണ്. മറ്റു ചില വിഷയങ്ങളിൽ മുങ്ങി കേരളസമൂഹം മാറിയെങ്കിലും ദിനംപ്രതി പനി മരണം സംഭവിക്കുന്നു.

ആയിരങ്ങളാണ് ഡെങ്കിപ്പനിയും പകര്‍ച്ചവ്യാധിയും പിടിച്ച് ആശുപത്രികളെ ശരണം പ്രാപിച്ചുകൊണ്ടിരിക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും മതിയായ ചികിത്സ കിട്ടുകയില്ലെന്ന ധാരണയാലും ധാരാളം രോഗികള്‍ സ്വകാര്യ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്. മിക്ക സ്വകാര്യ ആശുപത്രികളും പനിബാധിതരാല്‍ നിറഞ്ഞിരിക്കുകയാണ്. ഇത്തരമൊരു പരിതസ്ഥിതിയിലാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടത്.

ജൂണ്‍ 27ന് ശേഷം സംസ്ഥാനത്തെ 160 ഓളം സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരാണിപ്പോള്‍ പണിമുടക്ക് സമരത്തിലേര്‍പെട്ടിരിക്കുന്നത്. ദിവസവും രണ്ടും മൂന്നും ഷിഫ്റ്റുകളില്‍ കഠിനാധ്വാനം ചെയ്യുന്ന നഴ്‌സുമാര്‍ ആശുപത്രി മാനേജ്‌മെന്റുകളുടെ കടുത്ത ചൂഷണത്തിനാണ് ഇരകളായിക്കൊണ്ടിരിക്കുന്നത്. വന്‍കിട ആശുപത്രികള്‍ നിലനില്‍ക്കുന്നത് തന്നെ നഴ്‌സുമാരുടെ സേവന നിരതമായ പ്രവര്‍ത്തനങ്ങളാലാണ്. നിത്യ വൃത്തിക്കുള്ള വേതനം പോലും ലഭിക്കുന്നില്ല എന്നുവരുമ്പോള്‍ നഴ്‌സുമാര്‍ എത്ര വലിയ ചൂഷണത്തിനാണ് ഇരയായിക്കൊണ്ടിരിക്കുന്നതെന്ന് വ്യക്തമാണ്. രോഗികളുടെ ജീവന്റെ പ്രാധാന്യം പോലെ തന്നെയാണ് അവരുടെ ജീവന്‍ നിലനിര്‍ത്താന്‍ പാടുപെടുന്ന നഴ്‌സുമാരുടെ ജീവിതവും. സേവനവേതന പരിഷ്‌കരണം ആവശ്യപ്പെട്ട് നിരവധി സമരങ്ങള്‍ നഴ്‌സുമാരുടെ സംഘടനകള്‍ നടത്തിയെങ്കിലും ഇപ്പോഴത്തേത് പോലെ സംയുക്തവും ശക്തവുമായ സമരം മുമ്പെങ്ങുമുണ്ടായിട്ടില്ല. അതിനാല്‍ ഈ സമരം പരാജയപ്പെട്ടാല്‍ പിന്നെ ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പ് നഴ്‌സുമാരുടെ സംഘടനക്ക് ഉണ്ടാവില്ല. മാന്യമായി ജീവിക്കാനുള്ള അവകാശത്തിനു വേണ്ടി നടത്തുന്ന പോരാട്ടവും കൂടിയാണിത്.

അതുകൊണ്ടു ഇതിൽ കേരളാ മുഖ്യമന്ത്രി ഉൾപ്പെടെ ഉത്തരവാദിത്വപ്പെട്ടവരുടെ ശ്രദ്ധ ഉടൻ ഉണ്ടാകണം. ഈ വിഷയം യുദ്ധകാലാടിസ്ഥാനത്തിൽ പരിഹരിച്ചു കേരളത്തെ പനി വിമുക്ത സംസ്ഥാനം ആക്കി മാറ്റുവാൻ ശ്രമിക്കണം എന്നുംഫൊക്കാനക്ക് വേണ്ടി പ്രസിഡന്റ് തമ്പി ചാക്കോ,സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, എക്സി.വൈസ് പ്രസിഡന്റ് ജോയി ഇട്ടൻ,ട്രഷറര്‍ ഷാജി വര്‍ഗീസ്, ട്രസ്റ്റി ബോര്‍ഡ് ചെയർമാൻ ജോര്‍ജി വര്‍ഗീസ്, ഫൌണ്ടേഷൻ ചെയർമാൻ പോൾ കറുകപ്പള്ളിൽ,കൺവെൻഷൻ ചെയർമാൻ മാധവൻ നായർ,വിമൻസ് ഫോറം ചെയര്പേഴ്സൻ ലീലാ മാരേട്ട് എന്നിവർ അഭിപ്രായപ്പെട്ടു.

GeorgyVarghese (2)

LEAVE A REPLY

Please enter your comment!
Please enter your name here