ഫിലാഡല്‍ഫിയ: സെന്‍റ് തോമസ് സീറോമലബാര്‍ ഫൊറോനാ ദേവാലയത്തിന്‍റെ വോളിബോള്‍ കോര്‍ട്ടില്‍ ജൂലൈ 15 ശനിയാഴ്ച്ച നടന്ന ഏഴാമത് മലയാളി ഇന്‍റര്‍ചര്‍ച്ച് ഇന്‍വിറ്റേഷണല്‍ വോളിബോള്‍ ടൂര്‍ണമെന്‍റില്‍ ഫിലാഡല്‍ഫിയ ഗ്രെയ്സ് പെന്‍റകോസ്റ്റ് ചര്‍ച്ച് ടീം ജേതാക്കളായി. സെന്‍റ് തോമസ് സീറോമലബാര്‍ ചര്‍ച്ച് ടീം റണ്ണര്‍ അപ്പും.

സെന്‍റ് തോമസ് സീറോമലബാര്‍ എവര്‍ റോളിംഗ് ട്രോഫിക്കുവേണ്ടി നടത്ത പ്പെട്ട വാശിയേറിയ ഫൈനല്‍ മല്‍സരത്തിലൂടെയാണു വിജയികളെ നിശ്ചയിച്ചത്.

ജൂലൈ 15 ശനിയാഴ്ച്ച രാവിലെ പത്തുമണിക്ക് സീറോമലബാര്‍ ട്രസ്റ്റിമാരായ മോഡി ജേക്കബ്, ഷാജി മിറ്റത്താനി, ജോസ് തോമസ്, റോഷിന്‍ പ്ലാമൂട്ടില്‍, പാരീഷ് സെക്രട്ടറി ടോം പാറ്റാനിയില്‍, ടൂര്‍ണമെന്‍റ് കോര്‍ഡിനേറ്റര്‍മാരായ സെബാസ്റ്റ്യന്‍ എബ്രാഹം കിഴക്കേതോട്ടം, ലയോണ്‍സ് തോമസ് (രാജീവ്) എന്നിവരുടെ സാന്നിധ്യത്തില്‍ സീറോമലബാര്‍ ഇടവകവികാരി റവ. ഫാ. വിനോദ് മഠത്തിപറമ്പില്‍ ടൂര്‍ണമെന്‍റ് ഉല്‍ഘാടനം ചെയ്തു. ഫിലാഡല്‍ഫിയയിലേയും സമീപപ്രദേശങ്ങളിലേയും വിവിധ പള്ളികളില്‍നിന്നുള്ള ടീമുകള്‍ മല്‍സരങ്ങളില്‍ പങ്കെടുത്തു.

മല്‍സരങ്ങള്‍ കാണുന്നതിനും, വോളിബോള്‍ കളിക്കാരെ പ്രോല്‍സാഹിപ്പിക്കു ന്നതിനുമായി ഫിലാഡല്‍ഫിയയിലേയും പരിസരപ്രദേശങ്ങളിലേയും സ്പോര്‍ട്ട്സ് സംഘാടകരും, കായികതാരങ്ങളും, അഭ്യുദയകാംക്ഷികളും ഉള്‍പ്പെടെ വലിയൊരു ജനക്കൂട്ടം എത്തിയിരുന്നു.

ചാമ്പ്യന്മാരായ ഗ്രെയ്സ് പെന്‍റകോസ്റ്റ് ചര്‍ച്ച് ടീമില്‍ സജി വര്‍ഗീസ്, സാബു വര്‍ഗീസ്, റെജി എബ്രാഹം, കെവിന്‍ എബ്രാഹം, സ്റ്റെഫാന്‍ വര്‍ഗീസ് (ക്യാപ്റ്റന്‍), ആല്‍വിന്‍ എബ്രാഹം, അലന്‍ എബ്രാഹം, ടോബി തോമസ്, വിമല്‍, നോയല്‍ എബ്രാഹം എന്നിവരാണു കളിച്ചത്.

ഷാജി മിറ്റത്താനി, ജോസഫ് വര്‍ഗീസ് എന്നിവര്‍ ടീം മാനേജരും, ജിതിന്‍ പോള്‍ ക്യാപ്റ്റനുമായ സീറോമലബാര്‍ ചര്‍ച്ച് ടീമില്‍ ഡൊമിനിക് ബോസ്കോ, ജോയല്‍ ബോസ്കോ, ജിയോ വര്‍ക്കി, ജോസഫ് പാറയ്ക്കല്‍, ഡെന്നിസ് മന്നാട്ട്, അലന്‍ തോമസ്, ഡെറിക് തോമസ്, തോമസ് ചാക്കോ, ജസ്റ്റിന്‍ മാത്യു എന്നിവര്‍ കളിക്കളത്തിലിറങ്ങി.

ചാമ്പ്യന്മാരായ ഗ്രെയ്സ് പെന്‍റകോസ്റ്റ് ചര്‍ച്ച് ടീമിനും, സീറോമലബാര്‍ റണ്ണര്‍ അപ്പ് ടീമിനുമുള്ള സെന്‍റ് തോമസ് സീറോമലബാര്‍ എവര്‍ റോളിംഗ് ട്രോഫികള്‍ സീറോമലബാര്‍ ഇടവകവികാരി റവ. ഫാ. വിനോദ് മഠത്തിപറമ്പില്‍ നല്‍കി ആദരിച്ചു.

ജേതാക്കളായ രണ്ടു ടീമിലെയും കളിക്കാര്‍ക്കുള്ള വ്യക്തിഗത ട്രോഫികള്‍ മുന്‍ ഇന്‍ഡ്യന്‍ വോളിബോള്‍ പ്ലേയറായ സുജാത സെബാസ്റ്റ്യന്‍ സമ്മാനിച്ചു. വ്യക്തിഗതമിഴിവു പുലര്‍ത്തിയ ആല്‍വിന്‍ എബ്രാഹം (എം. വി. പി), സാബു വര്‍ഗീസ് (ബെസ്റ്റ് സെറ്റര്‍), ജിതിന്‍ പോള്‍ (ബെസ്റ്റ് ഒഫന്‍സ്), എമില്‍ സാം (ബെസ്റ്റ് ഡിസിപ്ലിന്‍ പ്ലേയര്‍), ജോസഫ് പാറയ്ക്കല്‍ (ബെസ്റ്റ് ഡിഫന്‍സ്) എന്നിവര്‍ക്ക് പ്രത്യേക ട്രോഫികള്‍ സമ്മാനിച്ചു.

വനിതാവിഭാഗം പ്ലേയേഴ്സ് ആയി മികച്ച പ്രകടനം കാഴ്ച്ചവച്ച അനു തോമസ്, കൃപ വര്‍ഗീസ് എന്നിവര്‍ക്ക് വിശേഷാല്‍ അംഗീകാരം ലഭിച്ചു. ടൂര്‍ണമെന്‍റ് കോര്‍ഡിനേറ്റര്‍മാരായ സെബാസ്റ്റ്യന്‍ എബ്രാഹം, ബാബു വര്‍ക്കി, സതീഷ് ബാബു നായര്‍, ബിജോയ് പാറക്കടവില്‍, പോള്‍ ജേക്കബ്, റോബിന്‍ എന്നിവവര്‍ക്കൊപ്പം സേവ്യര്‍ മൂഴിക്കാട്ട്, എബ്രാഹം മേട്ടില്‍, പോളച്ചന്‍ വറീദ്, ജിമ്മി ചാക്കോ, ലയോണ്‍സ് തോമസ് (രാജീവ്), സണ്ണി പടയാറ്റില്‍, ഷാജി മിറ്റത്താനി, ജോര്‍ജ് വി. ജോര്‍ജ് എന്നിവര്‍ ടൂര്‍ണമെന്‍റ് ഭംഗിയായി ക്രമീകരിക്കുന്നതില്‍ സഹായികളായി.

ജസ്റ്റിന്‍ മാത്യു, ജോണ്‍ തൊമ്മന്‍, ജോണി കരുമത്തി എന്നിവരായിരുന്നു ഹോസ്പിറ്റാലിറ്റി ടീമില്‍. ടൂര്‍ണമെന്‍റ് കണ്‍വീനര്‍ മുന്‍ കായികാധ്യാപകന്‍ സെബാസ്റ്റ്യന്‍ എബ്രാഹം കിഴക്കേതോട്ടം എല്ലാവര്‍ക്കും നന്ദി പ്രകാശിപ്പിച്ചു.

ഫോട്ടോ: സതീഷ് ബാബു നായര്‍

Interchurch Volleyball 2017 (1) Interchurch Volleyball 2017 (2) Interchurch Volleyball 2017 (3) Interchurch Volleyball 2017 (4) Interchurch Volleyball 2017 (5) Interchurch Volleyball 2017 (6) Interchurch Volleyball 2017 (8) Interchurch Volleyball 2017 (10) Interchurch Volleyball 2017 (13) Interchurch Volleyball 2017 (14) Interchurch Volleyball 2017 (15) Interchurch Volleyball 2017 (20) Runners-SyroMalabar Teamwinners_Grace Pentecost team

LEAVE A REPLY

Please enter your comment!
Please enter your name here