ന്യൂദല്‍ഹി: മുന്‍ രാഷ് ട്രപതിയും മലയാളിയുമായ കെ.ആര്‍.നാരായണനെ മരണശേഷം മതംമാറ്റിയെന്നു പരാതി.യമുനാ തീരത്തോട് ചേര്‍ന്നുള്ള രാഷ്ട്രീയ സ്മൃതി സ്ഥലില്‍ ഹൈന്ദവ ആചാരപ്രകാരമാണ് നാരായണന്റെ ഭൗതികദേഹം സംസ്‌കരിച്ചത്. മൂന്ന് വര്‍ഷത്തിന് ശേഷം ഇവിടെ നിന്നുള്ള ചിതാഭസ്മം ശേഖരിച്ച് ദല്‍ഹിയിലെ ക്രൈസ്തവ ശ്മശാനത്തില്‍ കല്ലറ പണിത് സ്ഥാപിച്ചു. സഭ രഹസ്യമാക്കിവെച്ചിരുന്ന വിവരം ആദ്യമായാണ് പുറത്തുവരുന്നതെന്നുമാണ് പ്രചാരണം. 2005 നവംബര്‍ ഒമ്പതിനാണ് കെ.ആര്‍. നാരായണന്‍ അന്തരിച്ചത്. ജവഹര്‍ലാല്‍ നെഹ്‌റു അന്ത്യവിശ്രമം കൊള്ളുന്ന ശാന്തിവനത്തോട് ചേര്‍ന്നുള്ള രാഷ്ട്രീയ സ്മൃതി സ്ഥലില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാണ് നാരായണനെ സംസ്‌കരിച്ചത്.

മക്കളായ അമൃതയുടെയും ചിത്രയുടെയും സാന്നിധ്യത്തില്‍ മരുമകന്‍ ഡോ.എസ്. രാമചന്ദ്രന്‍ അന്ത്യകര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ചു. അന്നത്തെ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാം, പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ്, മുന്‍ പ്രധാനമന്ത്രി വാജ്‌പേയി തുടങ്ങിയവരുടെ സാന്നിധ്യവുമുണ്ടായിരുന്നു.
2008 ജനുവരി 24ന് ഭാര്യ ഉഷാ നാരായണന്‍ അന്തരിച്ചതോടെയാണ് മുന്‍ രാഷ്ട്രപതിയെ സഭ മാമോദീസ മുക്കിയത്. ടിന്റ് ടിന്റ് എന്നാണ് മ്യാന്‍മര്‍ സ്വദേശിനിയും ക്രൈസ്തവ സഭാംഗവുമായിരുന്ന ഉഷയുടെ യഥാര്‍ത്ഥ പേര്. ക്രൈസ്തവ വനിതകളുടെ കൂട്ടായ്മയായ യങ് വിമെന്‍സ് ക്രിസ്ത്യന്‍ അസോസിയേഷന്റെ സജീവ പ്രവര്‍ത്തകയുമായിരുന്നു ഉഷ. ബ്രിട്ടീഷുകാരുടെ കാലത്ത് നിര്‍മ്മിച്ച, ദല്‍ഹി സിമട്രീസ് കമ്മിറ്റിക്ക് കീഴിലുള്ള, പൃഥ്വിരാജ് റോഡിലെ ക്രൈസ്തവ ശ്മശാനത്തിലാണ് ഉഷയെ അടക്കിയത്. നാരായണനും ഇതോടൊപ്പം കല്ലറ പണിതു. അശോകസ്തംഭം ആലേഖനം ചെയ്തിട്ടുള്ള കല്ലറയില്‍ മുന്‍ രാഷ്ട്രപതി കെ.ആര്‍. നാരായണനെന്ന് വ്യക്തമായി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
അതേസമയം സര്‍ക്കാര്‍ അനുമതിയോടെയാണ് കല്ലറ പണിതതെന്ന് ദല്‍ഹി സിമട്രീസ് കമ്മിറ്റി സെക്രട്ടറി പോള്‍ വി.ജോഷ്വ അവകാശപ്പെട്ടു. ഭാര്യ ക്രിസ്ത്യാനിയായതിനാലാണ് ഇപ്രകാരം ചെയ്തതെന്നും അദ്ദേഹം വിശദീകരിക്കുന്നു. ക്രൈസ്തവരുടെ പൊതുശ്മശാനത്തിന് മുന്‍വശത്തുള്ള ബോര്‍ഡില്‍ ക്രിസ്ത്യാനികള്‍ക്ക് മാത്രമാണെന്ന് വ്യക്തമായി എഴുതിവെച്ചിട്ടുണ്ട്. സഭയെ ധിക്കരിച്ചെന്നാരോപിച്ച് സമുദായത്തിലുള്ളവര്‍ക്ക് തെമ്മാടിക്കുഴി വിധിക്കുകയും സാധാരണക്കാരായ മതംമാറ്റപ്പെട്ട ദളിതുകള്‍ക്ക് പ്രത്യേക ശ്മശാനവും പള്ളിയും പണിയുകയും ചെയ്യുന്ന സഭ, കെ.ആര്‍. നാരായണന്റെ കാര്യത്തില്‍ ഈ നിര്‍ബന്ധങ്ങള്‍ ഉപേക്ഷിച്ചു. മരണശേഷം അദ്ദേഹത്തെ സ്വന്തമാക്കാനുള്ള നീക്കമായിരുന്നു കല്ലറയ്ക്ക് പിന്നില്‍ എന്നും ആരോപണമുണ്ട്..

LEAVE A REPLY

Please enter your comment!
Please enter your name here