ന്യൂഡല്‍ഹി: വെറും പതിനാറ് വയസ്. പക്ഷെ ജോലി ഗൂഗിളില്‍. ഈ മിടുക്കന്റെ ശമ്പളം എത്രയാണെന്നറിയണ്ടേ? വെറും 1.44 കോടി! ഹര്‍ഷിത് ശര്‍മ എന്നാണു ഈ മിടുക്കന്റെ പേര്. ഗൂഗിളിന്റെ യു എസിലെ ഗ്രാഫിക് ഡിസൈനിംഗ് ടീമിലേയ്ക്കാണ് തെരഞ്ഞെടുത്തതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ചണ്ഡിഗഡിലെ സെക്ടര്‍ 33 ലെ ഗവണ്മെന്റ് മോഡല്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് ഹര്‍ഷിത്. ഒരു വര്‍ഷം ട്രെയിനിംഗ് ഉണ്ടായിരിക്കും. ഈ സമയം പ്രതിമാസം നാലു ലക്ഷം രൂപ സ്‌റ്റൈപ്പന്‍ഡ് ലഭിക്കും. ട്രെയിനിംഗ് പൂര്‍ത്തിയായാല്‍ പ്രതിമാസം 12 ലക്ഷം രൂപയ്ക്ക് ഗൂഗിളില്‍ ജോലിക്കായി തുടരാം.
താന്‍ ഓണ്‍ലൈന്‍ ജോലിക്കായി അന്വേഷിച്ചു കൊണ്ടിരിക്കുകയായിരുന്നെന്നു ഹര്‍ഷിത് പറഞ്ഞു. ‘മേയിലാണ് ഈ ജോലിക്കായി അപേക്ഷിച്ചത്. ഓണ്‍ലൈനില്‍ ആയിരുന്നു അഭിമുഖം. കഴിഞ്ഞ പത്തു വര്‍ഷമായി ഗ്രാഫിക് ഡിസൈന്‍ എനിക്ക് വളരെ ഇഷ്ടമുള്ള മേഖലയാണ്. ഞാന്‍ ഡിസൈന്‍ ചെയ്ത പോസ്റ്ററുകളുടെ അടിസ്ഥാനത്തിലാണ് എനിക്ക് ഈ ജോലി ലഭിച്ചത്’ ഒരു ഗൂഗിള്‍ ലിങ്കില്‍ ആണ് ഹര്‍ഷിത് അപേക്ഷിച്ചത്. ജൂണില്‍ കമ്പനി അപ്പോയിന്റ്‌മെന്റ് ലെറ്റര്‍ അയക്കുകയും ചെയ്തു. സ്‌കൂള്‍ കാലത്ത് തന്നെ സിനിമാതാരങ്ങളുടെ പോസ്റ്റര്‍ ഡിസൈന്‍ ചെയ്ത് വലിയതുക രൂപ സമ്പാദിച്ച ചരിത്രവുമുണ്ട് ഹര്‍ഷിതിന്. കൂടാതെ പ്രധാനമന്ത്രിയുടെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയില്‍ 7000 രൂപയുടെ ഒരു അവാര്‍ഡും ലഭിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here