ഗായത്രി നിർമ്മല

മാറിമറിഞ്ഞൊരുമണ്ണിലിന്നു മാനംകാക്കുവാൻ
നാരികൾക്ക്…..
എന്തുണ്ടുസംഗതി ഇന്നിവിടെ .?

“ഉണർന്നു ചിന്തിക്കു ….
അറിഞ്ഞു
പ്രവർത്തിക്കു
എന്നൊന്നുമാത്രം “

കാലം മാറി
കഥകൾ മാറി..
കാവലിന് നാം
സ്വയമേവളരണം..

തിരിച്ചറിയുക .
കരുതിയിരിക്കുക.. കരുത്താർജിക്കുക..
പൊരുതിനേടുക…

നായ നക്കി
നശിക്കാനല്ല
നാരിയാം നമ്മുടെ
നല്ലൊരുജന്മം…

കാവൽ നായ്ക്കൾ…
ചുറ്റിലുമുണ്ട്….
കണ്ണിറുക്കി
പാല്കുടിക്കും
കണ്ടൻപൂച്ചകൾ
വീട്ടിലുമുണ്ട്…… .
മേനികാട്ടികൂടെനടക്കും.
മേലാളന്മാർക്കുള്ളിലുമുണ്ട് .
തക്കംനോക്കി
തട്ടിയെടുക്കാം ..
തന്റേടത്തിൽനാട്ടിൽ
വിലസാം . ..
എന്നോരുചിന്ത .

തെല്ലൊരുദാർഷ്ട്യം ..

 

കരുതിയിരിക്കുക
കരുതലാകുക..
കരുതൽ നമ്മുടെ
കയ്യിൽ മാത്രം …

കള്ളൻ കയ്യിൽ
താക്കോൽ പോലാണിന്നീ
നാട്ടിൽ വീടിൻഭദ്രത …

മാനം എന്നത് പെണ്ണിന് മാത്രം
ആരുണ്ടാക്കി നാറിയ ചിന്ത…..

ആചാരങ്ങൾ അനുഷ്ഠിപ്പവനും
തക്കം നോക്കി കട്ടുരമിക്കും …

മാനം കവർന്നവൻ മാന്യനെന്നും.
ഇത് തൊഴിലായ് എടുത്തവൻ മിടുക്കനെന്നും…
ഇതെന്താചാരം!!!
ഇതെന്തൊരു നീതി…

പങ്കിട്ടവളേ വേശ്യയെന്നും….
പിഴച്ചവളെന്നും …
കൂകിവിളിക്കാൻ
മുന്പിൽ നിൽക്കും
വമ്പനുംഅവൻ തന്നെ …

താനേ നിന്നാൽ പിഴക്കുമോ പെണ്ണ്…..!!!
പിഴക്കുമോ പെണ്ണു ?!!!!
ആണില്ലാതൊരു
പെണ്ണുപിഴക്കുമോ ???

“ഒന്നു ചീഞ്ഞാൽ മറ്റൊന്നിന് വളം “

ചീഞ്ഞുമാറാൻ
ആവല്ലേ ഈ ജന്മം…..

പൊരുതിനേടാൻ
കരുത്തുനേടു…
പൊളിച്ചെഴുതു നീ …
നിന്നുടെ മാനം…

കരുത്തുനേടി..
ഉണർന്നു
ചോദിക്കു…..

ആരുണ്ടാക്കി…
എഴുതി ചേർത്തു….
മാനത്തിന്അളവുകോൽ……
പെൺ !!!!..
മാനത്തിന് അളവുകോൽ….

എല്ലില്ലാ നക്കാൽ ചൊല്ലി…

ചതിച്ചവനോടുനീ….

തീ.. പാറും വാക്കാൽ ചോദിക്കു…..!

“ഞാൻ തന്ന ദാനം
ഇരന്നു വാങ്ങിയ
നിനക്കെന്തു മാന്യത…..
ഇന്നീ മണ്ണിൽ….
“നിനക്കെന്തു മാന്യത”….??

കാലം മാറി.. കഥകൾ മാറി..
കണ്ണീർ ജന്മങ്ങൾ വഴിമാറി…..

തൊട്ടാൽ പൊട്ടും പെണ്ണിൻ കാലം
തൊട്ടയലത്തൊന്നും ഇല്ലാതായ്….

ഇനി തൊട്ടാൽ പൊട്ടുന്ന മാനമാണെങ്കിൽ..
പോട്ടേന്നു വച്ചു
നാമങ്ങുപോകണം …

അളന്നുതൂക്കി..
വിലയിടുന്നതാണീ
മാനമെങ്കിൽ……??
പവിത്രതയാണീ
കർമ്മമെങ്കിൽ….. ???

ഇരന്നു വാങ്ങിയ നീയും…
പവിത്രത തകർത്ത നീയും.
തട്ടിയെടുത്ത… നീയും..
ഈ മണ്ണിൽ.. മാന്യനോ…? വിടനോ……?
കള്ളനോ ? കാമരോഗിയോ…. ?

കാലം മാറി..
സ്ത്രീയും മാറി..
കാലക്കേടത്….
കാര്യംനോക്കി…..

കരുതിയിരിക്കുക
കാര്യം കാണാൻ
കനവിൽ പദ്ധതി തയ്യാറാക്കി …
കാവലിരിക്കും…
കശ്മലജന്മം……..
അറിഞ്ഞുകൊൾക…

ഉണർന്നുചിന്തിക്കും
ഊരിൽ നാരികൾ……
പൊരുതിനേടും
നേട്ടങ്ങളൊന്നായ് …
തച്ചുടക്കും ദുഷിച്ച
ആചാരം …
വിഴുപ്പുചുമക്കുംകാലം
വിദൂരമിനി ഈ മണ്ണിൽ …
നാരികൾ
വിഴുപ്പു ചുമക്കുംകാലം
വിദൂരമിനിയീ മണ്ണിൽ …

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here