വാ​ഷി​ങ്​​ട​ൺ: ഉ​ത്ത​ര കൊ​റി​യ​യും യു.​എ​സും ത​മ്മി​ൽ യു​ദ്ധ​പ്ര​ഖ്യാ​പ​ന​ങ്ങ​ൾ തു​ട​ര​വെ, ശ​ക്ത​മാ​യ വെ​ല്ലു​വി​ളി​യു​മാ​യി യു.​എ​സ് പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ് ട്രം​പ് വീ​ണ്ടും. ഉ​ത്ത​ര കൊ​റി​യ​ക്കെ​തി​രെ യു.​എ​സ് സൈ​ന്യം പൂ​ർ​ണ സ​ജ്ജ​മെ​ന്ന് ഡോ​ണ​ൾ​ഡ് ട്രം​പ് ട്വി​റ്റ​റി​ലൂ​ടെ മു​ന്ന​റി​യി​പ്പ് ന​ൽ​കി. യു​ദ്ധ​മ​ല്ലാ​ത്ത മ​റ്റു​വ​ഴി​ക​ൾ ഉ​ത്ത​ര കൊ​റി​യ തേ​ടു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു​വെ​ന്നും ട്രം​പ് പ​റ​ഞ്ഞു. യു.​എ​സി​​െൻറ ആ​ണ​വാ​യു​ധ​ങ്ങ​ൾ മു​മ്പ​ത്തേ​തി​നേ​ക്കാ​ൾ ശ​ക്​​ത​മാ​ണെ​ന്ന്​ ക​ഴി​ഞ്ഞ ദി​വ​സം ട്രം​പ്​ കിം ​േ​ജാ​ങ്​ ഉ​ന്നി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു.

എ​ന്നാ​ൽ ഗു​വാ​മി​ലെ യു.​എ​സ്​ വ്യോ​മ​താ​വ​ളം ആ​ക്ര​മി​ക്കു​മെ​ന്നാ​യി​രു​ന്നു ഉ​ത്ത​ര​കൊ​റി​യ​യു​ടെ മ​റു​പ​ടി. ഗു​വാം ആ​ക്ര​മി​ക്കാ​നു​ള്ള പ​ദ്ധ​തി​യു​ടെ ഒ​രു​ക്കം തു​ട​ങ്ങി​യ​താ​യി ഉ​ത്ത​ര കൊ​റി​യ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. ജൂ​ലൈ​യി​ൽ ഉ​ത്ത​ര​കൊ​റി​യ അ​മേ​രി​ക്ക​യെ​പോ​ലും വ​രു​തി​യി​ലാ​ക്കാ​ൻ ശേ​ഷി​യു​ള്ള ര​ണ്ട്​ ഭൂ​ഖ​ണ്ഡാ​ന്ത​ര മി​സൈ​ലു​ക​ൾ പ​രീ​ക്ഷി​ച്ച​തോ​ടെ​യാ​ണ്​ പ്ര​ശ്​​ന​ങ്ങ​ളു​ടെ തു​ട​ക്കം. അതിനുശേഷം യു.എൻ ഉ.കൊറിയക്കെതിരെ സാമ്പത്തിക ഉപരോധം ചുമത്തിയിരുന്നു.

ജ​യിം​സ്​ മാ​റ്റി​സ്​ അതേസമയം പ്ര​ശ്​​ന​ം ന​യ​ത​ന്ത്ര​പ​ര​മാ​യി പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യു​മെ​ന്ന്​ ഇ​പ്പോ​ഴും പ്ര​തീ​ക്ഷ​യു​ണ്ടെ​ന്ന്​ യു.​എ​സ്​ പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി ജ​യിം​സ്​ മാ​റ്റി​സ് പറഞ്ഞു. യു​ദ്ധം വ​ൻ​ദു​ര​ന്ത​ത്തി​ലേ​ക്കാ​ണ്​ പ​ര്യ​വ​സാ​നി​ക്കു​ക. ​പ്ര​ശ്​​നം രൂ​ക്ഷ​മാ​ക്കാ​തെ ശ്ര​ദ്ധി​ക്കു​ക​യാ​ണ്​ വേ​ണ്ട​ത്. ആ​ക്ര​മ​ണ​ത്തി​ന്​ തി​രി​ച്ച​ടി ന​ൽ​കു​ക എ​ന്ന​താ​ണ്​ ത​​െൻറ ​പ​ദ​വി​യു​ടെ അ​ർ​ഥ​മെ​ന്നും എ​ന്നാ​ൽ, പ്ര​ശ്​​നം പ​രി​ഹ​രി​ക്കാ​നു​ള്ള വ​ഴി​ക​ൾ​ക്കാ​ണ്​ മു​ൻ​തൂ​ക്ക​മെ​ന്നും മാ​റ്റി​സ്​ കൂ​ട്ടി​ച്ചേ​ർ​ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here