മലയാളി സോക്കര്‍ ക്ലബ് ഓഫ് ഫിലഡല്‍ഫിയയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട 29-ാം ലിബര്‍ട്ടി കപ്പ് ടൂര്‍ണമെന്റില്‍ ഫിലിപ്പി അര്‍സനില്‍ എഫ്‌സി ചാമ്പ്യന്മാരായി. ഓഗസ്റ്റ് 12-ാം തീയതി Eden Hall Fluehr Park-ല്‍ വച്ച് നടന്ന ടൂര്‍ണമെന്റില്‍ വിവിധ സ്‌റ്റേറ്റില്‍ നിന്നുള്ള ടീമുകള്‍ പങ്കെടുത്തു. ഫൈനല്‍ മത്സരത്തില്‍ ഫിലാഡല്‍ഫിയ അര്‍സനല്‍ എഫ്‌സിയും ബാള്‍ട്ടിമോര്‍ കിലാഡിസും ഏറ്റുമുട്ടി. ശക്തമായ മത്സരമാണ് ഇരു ടീമുകളും കാഴ്ച വച്ചത്. കളിയുടെ 25-ാം മിനിറ്റില്‍ ജിം കല്ലറക്കല്‍ നേടിയ ഗോളാണ് അര്‍സെല്‍ എഫ്.സി.യേ വിജയത്തിലെത്തിച്ചത്. ടൂര്‍ണമെന്റിലെ MVP-യായി ജിം കല്ലറയ്ക്കല്‍(Arsenal FC), മികച്ച ഡിഫന്ററായി അര്‍ജുന്‍ പ്രദീപും(Baltimore Khiladiz), മികച്ച ഗോളിയായി TYSON MATHEW ഉം (ARSENAL FC) തിരഞ്ഞെടുക്കപ്പെട്ടു. ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയത് ജെയിംസ് അനില്‍ ആന്റോ(Baltimore Khiladiz) ആയിരുന്നു.

വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡുകളും ട്രോഫികളും നല്‍കി. ഇതോടൊപ്പം 8 ആഴ്ച നീണ്ടു നിന്ന കിഡ്‌സ് സോക്കര്‍ ക്യാമ്പില്‍ പങ്കെടുത്തവര്‍ക്കായുള്ള മത്സരങ്ങളും നടത്തി വിജയികളെ അനുമോദിക്കുകയും ചെയ്തു. ഇതിന്റെ ഗ്രാന്‍ഡ് സ്‌പോണ്‍സറായി Book O Trip പ്രവര്‍ത്തിച്ചു. ടൂര്‍ണമെന്റിന്റെ വിജയത്തിനായി സഹകരിച്ച എല്ലാ സ്‌പോണ്‍സേര്‍സിനും മറ്റെല്ലാവര്‍ക്കും ടൂര്‍ണമെന്റ് കമ്മിറ്റി നന്ദി രേഖപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here