അമ്മയുടെ ശവസംസ്കാര ച്ചടങ്ങു നടക്കുന്നതിനിടെ മകൻ ആശുപത്രിയിൽ മരിച്ചു. അമേരിക്കൻ മലയാളി ആയ മുല്ലശേരിൽ  മുകുന്ദൻ നായരണ് (67) കോഴഞ്ചേരിയിലെ  സ്വകാര്യ ആശുപത്രിയിൽ  ഞായറാഴ്ച നിര്യാതനായത്.  ഭാര്യ ഇന്ദിര;  അമേരിക്കയിലെ പ്രമുഹ മലയാളി ഗായകനും, ഫൊക്കാന നേതാവും, മഹിമയുടെ  പ്രസിഡന്റ്‌മായ ശബരി നായരുടെ പിതാവാണ് നിര്യാതനായ  മുകുന്ദൻ നായർ.മകൾ : മഞ്ജുള,  മരുമക്കൾ :ചിത്ര , ഭാനു രാജേന്ദ്രൻ.

അമ്മ ഭാർഗവി ‘അമ്മ (104 ) ശനിയാഴ്ച നിര്യതയായി .അമ്മയുടെ മൃതദേഹം വീട്ടിൽ കൊണ്ടുവന്നപ്പോൾ മുകുന്ദൻ നായർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഉടനെ തന്നെ ആശുപത്രിയിൽ പ്രേവേശിപ്പിച്ചു.  ഞായറാഴ്ച  രാവിലെ അമ്മയുടെ ശവസംസ്കാര ച്ചടങ്ങു നടക്കുന്ന സമയത്തുതന്നെ ശ്രീ മുകുന്ദൻ നായരും മരിച്ചു.

പഴയ കാല സിനിമ നിർമാതാവ് കൂടിയായ അദ്ദേഹം മുല്ലശ്ശേരി ഫിലിംസിന്റെ  ബാനറിൽ മുന്ന് സിനിമകൾ നിർമ്മിച്ചിട്ടുണ്ട്.തിരുവനന്തപുരത്തും കൊല്ലത്തും ഫർണിച്ചർമാർട്ട് നടത്തിയിട്ടുണ്ട്.കോന്നിയിലെ മുല്ലശ്ശേരിൽ കാണ്ണാശുപത്രിയുടെ ഉടമയാണ്.

സംസ്കരം ഓഗസ്റ്റ് മുപ്പതിന്  ബുധനാഴ്ച അഞ്ചു  മണിക്ക് കോന്നിയിൽ സ്വവസതിയിൽ  നടത്തും. 

കൂടുതൽ വിവരങ്ങൾക്ക് : ശബരിനാഥ്  -011 91 755 9932 011 

LEAVE A REPLY

Please enter your comment!
Please enter your name here