കൊച്ചി:സോളര്‍ കമ്മിഷന് റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ പരിഗണനയില്‍. ജസ്റ്റിസ് ജി. ശിവരാജന് കമ്മിഷന് മുഖ്യമന്ത്രിക്ക് കൈമാറിയ റിപ്പോര്‍ട്ട് ഇന്ന് വൈകിട്ട് ചേരുന്ന മന്ത്രിസഭായോഗം പ്രാഥമികമായി പരിഗണിച്ചേക്കും. ഉള്ളടക്കത്തെക്കുറിച്ചോ തുടര്‍നടപടികളെക്കുറിച്ചോ പറയാന്‍ മുഖ്യമന്ത്രിയോ മുഖ്യമന്ത്രിയുടെ ഓഫിസോ ഇതുവരെ തയ്യാറായില്ല.
റിപ്പോര്‍ട്ടിലെ തുടര്‍നടപടികള്‍ സംബന്ധിച്ച നിര്‍ദേശങ്ങളും റിപ്പോര്‍ട്ടിന്റെ സംക്ഷിപ്ത രൂപവും മന്ത്രിസഭായോഗം ചര്‍ച്ചചെയ്യേണ്ടതുണ്ട്. അതിനുശേ·ഷമാണ് നിയമസഭയുടെ മേശപ്പുറത്തുവയ്ക്കുക. നിയമസെക്രട്ടറിയുടേയും അഡ്വക്കറ്റ് ജനറലിന്റേയും ഉള്‍പ്പെടെയുള്ളവരുടെ അഭിപ്രായം അറിഞ്ഞശേഷമേ തുടര്‍ നടപടികള്‍ സംബന്ധിച്ച തീരുമാനം വരുകയുള്ളൂ.
എന്നാല്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മുന്സര്ക്കാരിനുമെതിരെ കടുത്ത പരാമര്‍ശങ്ങളോ നടപടി നിര്‍ദേശങ്ങളോ ഉണ്ടെങ്കില്‍ വേങ്ങര തിരഞ്ഞെടുപ്പിന് മുന്‍പ് അത് പുറത്തുവിടാനാകും പിണറായി സര്‍ക്കാര്‍ ശ്രമിക്കുക.