വി​യ​ന്ന: ഒാ​സ്​​ട്രി​യ​യി​ൽ ബു​ർ​ഖ നി​രോ​ധി​ച്ചുെ​കാ​ണ്ടു​ള്ള നി​യ​മം ഞാ​യ​റാ​ഴ്​​ച മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നു. തീ​വ്ര വ​ല​തു​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ സ​മ്മ​ർ​ദ​ത്തി​ന്​ വ​ഴ​ങ്ങി ക​ഴി​ഞ്ഞ ജൂ​ണി​ലാ​ണ്​ ബു​ർ​ഖ നി​രോ​ധ​ന ബി​ൽ ഒാ​സ്​​ട്രി​യ​ൻ പാ​ർ​ല​മെൻ്റ്​ പാ​സാ​ക്കു​ന്ന​ത്. യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ ഫ്രാ​ൻ​സി​ലാ​ണ്​ ആ​ദ്യ​മാ​യി ബു​ർ​ഖ​ക്ക്​ നി​രോ​ധ​നം വ​രു​ന്ന​ത്. ഏ​റെ ച​ർ​ച്ച​ക​ൾ​ക്കു ശേ​ഷം 2011ലാ​ണ്​ ഫ്രാ​ൻ​സ്​ ബു​ർ​ഖ നി​രോ​ധ​ന നി​യ​മം പാ​സാ​ക്കി​യ​ത്. പി​ന്നീ​ട്​ മ​റ്റു രാ​ജ്യ​ങ്ങ​ളി​ലും ബു​ർ​ഖ നി​രോ​ധി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളു​ണ്ടാ​യി.

നി​യ​മ​പ്ര​കാ​രം ​പ്ര​​ത്യേ​ക ക​ലാ​രൂ​പ​ങ്ങ​ളി​ലും, ആ​ശു​പ​ത്രി​യി​ലും, മ​ഞ്ഞു കാ​ല​ത്തും​ മു​ഖം പൂ​ർ​ണ​മാ​യി മ​റ​ക്കു​ന്ന​തി​ന്​ ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​ന​ത്തി​ൽ ഇ​ള​വ്​ അ​നു​വ​ദി​ക്കും. അ​ല്ലാ​ത്ത അ​വ​സ​ര​ങ്ങ​ളി​ൽ പൊ​തു​യി​ട​ങ്ങ​ളി​ൽ മു​ഖം മ​റ​ച്ച്​ എ​ത്തി​യാ​ൽ 150 യൂ​റോ (ഏ​ക​ദേ​ശം 11,567 രൂ​പ) പി​ഴ​യ​ട​ക്ക​ണം. നിയമം ലംഘിക്കുന്നവരെ പൊ​ലീ​സി​ന്​ ബ​ലം പ്ര​യോ​ഗി​ക്കാ​നും നി​യ​മ​പ്ര​കാ​രം അ​ധി​കാ​ര​മു​ണ്ട്.ഈ മാത്രക താമസിയ്യാതെ മറ്റു യൂറോപ്യൻ രാജ്യങ്ങളിലും പിന്തുടരാൻ സാധ്യതയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here