ഷിക്കാഗോ: ദൈവജനത്തെ ഒന്നിപ്പിക്കുന്ന പ്രധാന ഘടകം ആരാധനക്രമവും അതിന്റെ മകുടമായ വിശുദ്ധ കുര്‍ബാനയും ആയതിനാല്‍ ആരാധനക്രമ ആദ്ധ്യാത്മികതയില്‍ ദൈവജനത്തെ വളര്‍ത്താന്‍ വൈദീകര്‍ക്ക് സവിശേഷമായ ഉത്തരവാദിത്വവും കടമയുമുണ്ടെന്നു ഷിക്കാഗോ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് പ്രസ്താവിച്ചു. സെപ്റ്റംബര്‍ 18 മുതല്‍ 21 വരെ ഷിക്കാഗോയിലുള്ള സാരിന്‍ കാര്‍മ്മലേറ്റ് സ്പിരിച്വല്‍ സെന്ററില്‍ നടന്ന വൈദീക സമ്മേളനത്തിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു ബിഷപ്പ്. സമ്മേളനത്തില്‍ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട് സ്വാഗതം ആശംസിച്ചു.

രൂപത .യുവജന വര്‍ഷമായി ആചരിക്കുന്ന ഈ വര്‍ഷത്തില്‍ സംഘടിപ്പിച്ച വൈദീക സമ്മേളനത്തില്‍ ജോലിയറ്റ് രൂപതാധ്യക്ഷന്‍ ബിഷപ്പ് മോസ്റ്റ് റവ.ഡോ. റോബര്‍ട്ട് ഡാനിയേല്‍, റവ.ഡോ. ബ്രിട്ടോ ബെര്‍ക്കുമാന്‍സ് എന്നിവര്‍ യുവജനങ്ങളുടെ വിശ്വാസ പരിശീലനത്തെ ആസ്പദമാക്കി ക്ലാസുകള്‍ നയിച്ചു.

വികാരി ജനറാള്‍മാരായ റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍, റവ.ഡോ. തോമസ് മുളവനാല്‍, റവ.ഫാ. അബ്രഹാം മുത്തോലത്ത്, യൂത്ത് അപ്പോസ്തലേറ്റ് ടീം അംഗങ്ങള്‍ എന്നിവര്‍ ചര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കി. രൂപതാ ചാന്‍സിലര്‍ റവ ഫാ. ജോണിക്കുട്ടി ജോര്‍ജ് പുലിശേരി, രൂപതാ പ്രൊക്യുറേറ്റര്‍ റവ.ഫാ. ജോര്‍ജ് മാളിയേക്കല്‍ എന്നിവര്‍ കോണ്‍ഫറന്‍സിന് നേതൃത്വം നല്‍കി.

കോണ്‍ഫറന്‍സിന്റെ സമാപന ദിനത്തില്‍ ഈവര്‍ഷം പൗരോഹിത്യ സ്വീകരണത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷിക്കുന്ന റവ.ഫാ. മാത്യു മുഞ്ഞനാട്ട് (വികാരി, സാന്‍ഫ്രാന്‍സിസ്‌കോ സെന്റ് തോമസ് ഇടവക), റവ.ഫാ. സെബി ചിറ്റിലപ്പള്ളി (വികാരി, ബാള്‍ട്ടിമോര്‍ സെന്റ് അല്‍ഫോന്‍സാ ചര്‍ച്ച്) എന്നിവരെ ആദരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here