Home / ജീവിത ശൈലി / ആരോഗ്യം & ഫിട്നെസ്സ് / വേദനയകറ്റാന്‍ വേറിട്ട മാര്‍ഗ്ഗവുമായി മലയാളി ഡോക്ടര്‍

വേദനയകറ്റാന്‍ വേറിട്ട മാര്‍ഗ്ഗവുമായി മലയാളി ഡോക്ടര്‍

അമേരിക്ക ഓപ്പിയോയ്ഡ് മരുന്നുകളുടേയും മറ്റു പ്രിസ്ക്രിപ്ഷന്‍ മരുന്നുകളുടേയും ഉപയോഗവും ദുരുപയോഗവും  എന്ന ഗുരുതരമായ പ്രതിസന്ധി നേരിടുമ്പോള്‍ അതിനെ  ഭാഗികമായെങ്കിലും നേരിടാന്‍ ഫലപ്രദമായ  ഒരു ചികിത്സാ രീതിയുമായി  മലയാളിയായ  ഡോക്ടര്‍ റൂഡി മലയില്‍ നടത്തുന്ന ശ്രമങ്ങള്‍ മാധ്യമ ശ്രദ്ധ നേടി.  വെസ്റ്റ് വെര്‍ജീനയയിലെ ഹണ്ടിംഗ്ടണ്‍ സെന്‍റ് മേരീസ് റീജിയണല്‍ സ്പൈന്‍ സെന്‍ററിലെ പെയിന്‍ റിലീഫ് സ്പെഷ്യലിസ്റ്റായ ഡോ. റൂഡി മലയില്‍. ഡി. ആര്‍. ജി.(Dorsal Root Ganglion Therapy)   എന്ന ഈ ചികിത്സാ സംവിധാനത്തിനായി അമേരിക്കയിലാകമാനം  പ്രത്യേക പരിശീലനം ലഭിച്ച 400 ഓളം ഡോക്ടര്‍മാരില്‍ ഒരാളാണ്. ഈ ചികിത്സവഴി  ക്രോണിക്ക് പെയിന്‍ അനുഭവിക്കുന്ന രോഗികള്‍ക്ക് ഓപ്പിയോയിഡുകളും വേദനസംഹാരികളായ  പ്രിസ്ക്രിപ്ഷന്‍‍ മരുന്നുകളും ഉപയോഗിക്കാതെതന്നെ   സാധാരണ ജീവിതം നയിക്കുവാന്‍  ഈ   നൂതനമായ ചികിത്സാരീതി  സഹായിക്കുന്നവെന്നത് ശ്രദ്ധയില്‍ പെട്ടതുമൂലമാണ്     വെസ്റ്റ് വെര്‍ജീനിയയിലെ ഡബ്ള്യു എസ് എ  സി ( WSAZ)  ചാനല്‍ 3 ന്യൂസ് ടെലിവിഷന്‍ ഡോ. റൂഡി മലയിലിന്‍റെ സേവനങ്ങളെ ജനങ്ങളിലെത്തിക്കുവാന്‍ മുമ്പോട്ടുവന്നത്.. എല്ലാ അഡിക്ഷനും അപകടകാരികളാണ്.…

വര്ഗീസ് പ്ലാമൂട്ടിൽ

അമേരിക്ക ഓപ്പിയോയ്ഡ് മരുന്നുകളുടേയും മറ്റു പ്രിസ്ക്രിപ്ഷന്‍ മരുന്നുകളുടേയും ഉപയോഗവും ദുരുപയോഗവും എന്ന ഗുരുതരമായ പ്രതിസന്ധി നേരിടുമ്പോള്‍ അതിനെ ഭാഗികമായെങ്കിലും നേരിടാന്‍ ഫലപ്രദമായ ഒരു ചികിത്സാ രീതിയുമായി മലയാളിയായ ഡോക്ടര്‍ റൂഡി മലയില്‍ നടത്തുന്ന ശ്രമങ്ങള്‍ മാധ്യമ ശ്രദ്ധ നേടി.

User Rating: Be the first one !

അമേരിക്ക ഓപ്പിയോയ്ഡ് മരുന്നുകളുടേയും മറ്റു പ്രിസ്ക്രിപ്ഷന്‍ മരുന്നുകളുടേയും ഉപയോഗവും ദുരുപയോഗവും  എന്ന ഗുരുതരമായ പ്രതിസന്ധി നേരിടുമ്പോള്‍ അതിനെ  ഭാഗികമായെങ്കിലും നേരിടാന്‍ ഫലപ്രദമായ  ഒരു ചികിത്സാ രീതിയുമായി  മലയാളിയായ  ഡോക്ടര്‍ റൂഡി മലയില്‍ നടത്തുന്ന ശ്രമങ്ങള്‍ മാധ്യമ ശ്രദ്ധ നേടി. 

വെസ്റ്റ് വെര്‍ജീനയയിലെ ഹണ്ടിംഗ്ടണ്‍ സെന്‍റ് മേരീസ് റീജിയണല്‍ സ്പൈന്‍ സെന്‍ററിലെ പെയിന്‍ റിലീഫ് സ്പെഷ്യലിസ്റ്റായ ഡോ. റൂഡി മലയില്‍. ഡി. ആര്‍. ജി.(Dorsal Root Ganglion Therapy)   എന്ന ഈ ചികിത്സാ സംവിധാനത്തിനായി അമേരിക്കയിലാകമാനം  പ്രത്യേക പരിശീലനം ലഭിച്ച 400 ഓളം ഡോക്ടര്‍മാരില്‍ ഒരാളാണ്. ഈ ചികിത്സവഴി  ക്രോണിക്ക് പെയിന്‍ അനുഭവിക്കുന്ന രോഗികള്‍ക്ക് ഓപ്പിയോയിഡുകളും വേദനസംഹാരികളായ  പ്രിസ്ക്രിപ്ഷന്‍‍ മരുന്നുകളും ഉപയോഗിക്കാതെതന്നെ   സാധാരണ ജീവിതം നയിക്കുവാന്‍  ഈ   നൂതനമായ ചികിത്സാരീതി  സഹായിക്കുന്നവെന്നത് ശ്രദ്ധയില്‍ പെട്ടതുമൂലമാണ്     വെസ്റ്റ് വെര്‍ജീനിയയിലെ ഡബ്ള്യു എസ് എ  സി ( WSAZ)  ചാനല്‍ 3 ന്യൂസ് ടെലിവിഷന്‍ ഡോ. റൂഡി മലയിലിന്‍റെ സേവനങ്ങളെ ജനങ്ങളിലെത്തിക്കുവാന്‍ മുമ്പോട്ടുവന്നത്..

എല്ലാ അഡിക്ഷനും അപകടകാരികളാണ്. അതില്‍ ആതീവ ഗുരുതരമാണ് വേദനസംഹാരികളായ ഓപ്പിയോയ്ഡ് മരുന്നുകളുടെ ദുരുപയോഗം. ഇതു  മൂലം അമേരിക്കയില്‍ 2015 ല്‍ 33,000 ആളുകള്‍ മരണമടഞ്ഞു. വെടിയേറ്റു മരിച്ചവരുടെ എണ്ണത്തേക്കള്‍ അധികമായിരുന്നു ഇത്. 2016 ല്‍ ഓപ്പിയോയിഡുകളുമായി ബന്ധപ്പെട്ട് മരിച്ചവരുടെ എണ്ണം 59,000 നും 65,000 നും ഇടയിലായിരുന്നു. ഈ നിരക്ക് തുടരുകയാണെങ്കില്‍ അടുത്ത പത്തുവര്‍ഷത്തിനകം 650,000 ആളുകള്‍ മരണപ്പെടുമെന്നും കണക്കാക്കപ്പെടുന്നു. 

അമേരിക്കയുടെ സര്‍ജന്‍ ജനറലിന്‍റെ റിപ്പോര്‍ട്ടനുസരിച്ച് 2016 ല്‍ ഓപ്പിയോയിഡ് വേദനസംഹാരികളുടെ ഉപയോക്താക്കളില്‍ കേവലം പത്തു ശതമാനം മാത്രമാണ് ഇതില്‍ നിന്നും മോചനം പ്രാപിക്കുവാനുള്ള സ്പെഷ്യാലിറ്റി ട്രീറ്റ്മെന്‍റിന് വിധേയരായത്. വേദനസംഹാരി ഓപ്പിയോയിഡു മരുന്നുപയോഗിക്കുന്നതില്‍ ലോകത്ത് ഒന്നാം സ്ഥാനം     അമേരിക്കയ്ക്കാണ്.    പ്രതിവര്‍ഷം 215 മില്യന്‍   പ്രിസ്ക്രിപ്ഷനാണ്  നല്‍കപ്പെടുന്നത്. . പ്രസിഡന്‍റ് ട്രംപ് ഈ  ഗുരുതരമായ സ്ഥിതിവിശേഷത്തെ  നാഷണല്‍ എമര്‍ജന്‍സിയായി പ്രഖ്യാപിച്ചുവെന്നതും ശ്രദ്ധേയമാണ്.

1990 കളില്‍ ചിരസ്ഥായിയായ(chronic)  വേദനകളാല്‍ ഭാരപ്പെടുന്നവര്‍ക്കും സാദാരണ രീതിയില്‍ ചികിത്സിക്കാന്‍ ബുദ്ധിമുട്ടുള്ള രോഗികള്‍ക്കും  ഒരു ആശ്വാസമെന്ന നിലയ്ക്ക് ഓപ്പിയോഡുകളുടെ ഉപയോഗം ഫലപ്രദമാണെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തുകയും ആ അവസരം മുതലെടുത്ത് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ വിവിധതരം വേദനസംഹാരി ഓപ്പിയോയിഡുകള്‍ അവയുടെ പാര്‍ശ ഫലങ്ങളെക്കുറിച്ചും അഡിക്ഷനുള്ള സാധ്യതകളെക്കുറിച്ചും  തെറ്റിദ്ധാരണാജനകമായ വിവരങ്ങള്‍ നല്‍കി വിപണിയിലിറക്കുകയും ചെയ്തതോടെയാണ് ഇവയുടെ ഉപയോഗവും ദുരുപയോഗവും തന്മൂലമുളവായ അഡിക്ഷന്‍റെ ദൂഷിതവലയവും ആണ് ആരോഗ്യരംഗത്തെ ഇത്ര  വലിയ പ്രതിസന്ധിയിലാക്കിയത്.

ഓപ്പിയോയിഡുകളെയും വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടുവരുന്ന പ്രിസ്ക്രിപ്ഷന്‍ മരുന്നുകളെയും വേദനസംഹാരികളുടെ പര്യായമായി വ്യാപകമായി കരുതപ്പെടുന്നുവെങ്കിലും  വേദനയകറ്റുവാനുള്ള ചികിത്സാരീതികളുടെ ഒരു ചെറിയ അംശം മാത്രമാണ് അവയെന്നുള്ളതാണ് യാഥാര്‍ത്ഥ്യം. ഇത്തരത്തില്‍ നൂതനമായ ഒരു ചികിത്സാരീതിയുടെ വക്താവായിരിക്കുകയാണ് വെസ്റ്റ് വെര്‍ജീനയയിലെ ഹണ്ടിംഗ്ടണ്‍ സെന്‍റ് മേരീസ് റീജിയണല്‍ സ്പൈന്‍ സെന്‍ററിലെ പെയിന്‍ റിലീഫ് സ്പെഷ്യലിസ്റ്റായ ഡോ. റൂഡി മലയില്‍. ഡി. ആര്‍. ജി.(Dorsal Root Ganglion Therapy)   എന്ന ഈ ചികിത്സാ സംവിധാനത്തിനായി അമേരിക്കയിലാകമാനം  പ്രത്യേക പരിശീലനം ലഭിച്ച 400 ഓളം ഡോക്ടര്‍മാരില്‍ ഒരാളാണ് ഡോ. റൂഡി മലയില്‍. ഈ ചികിത്സവഴി  ക്രോണിക്ക് പെയിന്‍ അനുഭവിക്കുന്ന രോഗികള്‍ക്ക് ഓപ്പിയോഡുകളോ പ്രിസ്ക്രിപ്ഷന്‍‍ മരുന്നുകളോ ഉപയോഗിക്കാതെ സാധാരണ ജീവിതം നയിക്കുവാന്‍ സാധിക്കുമെന്നുള്ളത് ഓപ്പിയോയിഡുകളുടെ വ്യാപകമായ പ്രതിസന്ധിക്ക് ഒരു  ശാശ്വത    പരിഹാരമായേക്കാം എന്ന് അദ്ദേഹം വിശ്വസിക്കുന്നു. ഇത് ഇതിനകം ജനശ്രദ്ധ ആകര്‍ഷിച്ചിരിക്കുന്നുവെന്നതിന്‍റെ തെളിവാണ് വെസ്റ്റ് വെര്‍ജീനിയയിലെ ഡബ്ള്യു എസ് എ  സി ചാനല്‍ 3 ന്യൂസ് ടെലിവിഷന്‍ സ്റ്റേഷന്‍ ഡോ. റൂഡി ഈ രംഗത്ത് ചെയ്യുന്ന സേവനങ്ങളെ അടിസ്ഥാനമാക്കി ഒരു പ്രത്യേക എപ്പിസോഡ് സംപ്രേക്ഷണം ചെയ്തത്. പത്തു വര്‍ഷത്തിലധികമായി വേദനസംഹാരികളുടെ അടിമയായി ജീവിതം വഴിമുട്ടി നിന്ന കേര എന്ന യുവതിയുടെ അനുഭവം പങ്കുവയ്ക്കുന്നു. ഡോ. റൂഡിയുടെ ചികിത്സ തന്‍റെ ജീവിതത്തില്‍ ഒരു വഴിത്തിരിവായിയെന്നും തന്നെ സംബന്ധിച്ചിടത്തോളം അദ്ദേഹം തന്‍റെ ഹീറോ ആണെന്നും അവര്‍ പറയുന്നു. ഇപ്പോള്‍ തനിക്ക് സാധാരണ ജീവിതം നയിക്കുവാനും ജോലി ചെയ്യുവാനും സാധിക്കുന്നുവെന്നും ഇതു സാധ്യമാക്കിയത് ഈ ചികിത്സയാണെന്നും അവര്‍ സാക്ഷീകരിക്കുന്നു.   മരുന്നുകളുടെയോ ഇലക്ട്രിക്കല്‍വൈദ്യുത സ്ഫുരണം(electrical pulses)ത്തിന്‍റെയോ സഹായത്തോടെ  സ്പൈനല്‍ കോര്‍ഡിലെ സബ്ഡ്യൂറല്‍ പ്രതലവുമായി ബന്ധിപ്പിക്കുന്ന സബ്ഡെര്‍മെല്‍ ഇംപ്ലാന്‍റ് വഴി നട്ടെല്ലിന്‍റെ നാഡികളെ ഉത്തേജിപ്പിക്കുകയെന്നതാണ് ഈ ചികിത്സയുടെ പ്രത്യേകത.

ന്യൂജേഴ്സിയിലുള്ള   മാത്യു  മലയിലിന്‍റെയും അന്നമ്മ മലയിലിന്‍റെയും പുത്രനായ റൂഡി  ജനിച്ചതും   തന്‍റെ വൈദ്യശാസ്ത്രലോകത്തേക്കുള്ള പ്രയാണം തുടങ്ങുന്നതും  മാതാപിതാക്കള്‍ ജോലി ചെയ്തിരുന്ന ന്യൂയോര്‍ക്കിലെ ബ്രോങ്ക്സ് ലെബാനോന്‍ ആശുപത്രിയില്‍ നിന്നാണ്. അവിടെ ഓപ്പറേഷന്‍ തിയേറ്ററില്‍ രജിസ്റ്റേര്‍ഡ് നേഴ്സായി   ജോലി ചെയ്തിരുന്ന മാതാവ് ചെറു പ്രായം മുതല്‍ ഈ രംഗത്ത് റൂഡി കാണിച്ച താല്‍പ്പര്യത്തെ പരിപോഷിപ്പിച്ചിരുന്നു. പലകുറി ആശുപത്രി സന്ദര്‍ശിക്കുന്നതിനും ഓപ്പറേഷന്‍ തീയേറ്ററിലേതടക്കം വിവിധ  വിഭാഗങ്ങളിലെ ചികിത്സാ രീതികളും പ്രവര്‍ത്തനങ്ങളും   കണ്ടു മനസ്സിലാക്കുന്നതിനും അങ്ങനെ അവസരം ലഭിച്ചിരുന്നു.  മറ്റുള്ളവരുടെ പ്രശ്നങ്ങളും വേദനകളും മനസ്സിലാക്കുന്നതിനും അവരെ സഹായിക്കുന്നതിനുമുള്ള ഒരു പ്രത്യേക താല്‍പ്പര്യം ചെറുപ്പം മുതല്‍ റൂഡി  പ്രകടിപ്പിച്ചിരുന്നു. ന്യൂജേഴ്സിയിലെ ഡ്യൂമോണ്ടില്‍ ജനിച്ചുവളര്‍ന്ന റൂഡി ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കെ അടുത്തു വെസ്റ്റുവുഡിലുള്ള ഒരു മെഡിക്കല്‍ ക്ലിനിക്കില്‍ വോളന്‍റിയറായി  സേവനം അനുഷ്രുഠിച്ചിരുന്നു. അതും ഈ രംഗത്തെ സംബന്ധിച്ചുള്ള വ്യക്തമായ കാഴ്ചപ്പാടുണ്ടാക്കുന്നതില്‍ സഹായിച്ചു. 

പ്രാഥമിക മെഡിക്കല്‍ വിദ്യാഭ്യാസത്തിനു ശേഷം റൂഡി ന്യൂയോര്‍ക്ക് സിറ്റിയിലെ കോര്‍ണേല്‍ മെഡിക്കല്‍ സെന്‍ററില്‍ സര്‍ജറിയില്‍ പരിശീലനം നേടി. തുടര്‍ന്ന് ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റിയുടെ ലാന്‍ഗോണ്‍ മെഡിക്കല്‍ സെന്‍ററില്‍ നിന്നും ഫിസിക്കല്‍ മെഡിസിന്‍ & റിഹാബിലിറ്റേഷനില്‍ റെസിഡന്‍സി പൂര്‍ത്തിയാക്കുകയും പിന്നീട് ബെത്ത് ഇസ്രായേല്‍ മെഡിക്കല്‍ സെന്‍ററില്‍ നിന്ന് പെയിന്‍ മാനേജ്മെന്‍റ് സ്പെഷ്യലൈസ് ചെയ്ത് ഉപരിപഠനവും പൂര്‍ത്തിയാക്കി.  വാഷിംഗ്ടണ്‍ ഡി.സി.യില‍െ ഒരു ഗ്രൂപ്പുമായി ചേര്‍ന്ന് ജോലിയാരംഭിച്ച ഡോ. റൂഡി  ഇപ്പോള്‍ വെസ്റ്റ് വെര്‍ജീനയയിലെ ഹണ്ടിംഗ്ടണ്‍ സെന്‍റ് മേരീസ് റീജിയണല്‍ സ്പൈന്‍ സെന്‍ററിലെ  ഫിസിക്കല്‍ മെഡിസിന്‍ & റിഹാബിലിറ്റേഷന്‍ വിഭാഗത്തില്‍ ചീഫ് ഫിസിഷ്യനായി സേവനമനുഷ്ഠിക്കുന്നു.  ഭാര്യ സ്റ്റെയ്സി മക്കള്‍ റയന്‍(5), ജേക്കബ്(2) 

കൂടുതല്‍ വിവരങ്ങള്‍ക്ക് വിഡിയോ കാണുക

http://www.wsaz.com/content/news/?article=448481533

http://www.wsaz.com/content/news/New-pain-treatment-provide-a-partial-solution-to-opioid-epidemic-448338383.html

Check Also

ചാക്കോ കുര്യാക്കോസ് മണലേല്‍ (89) ടാമ്പായില്‍ നിര്യാതനായി

റ്റാമ്പാ: മാഞ്ഞൂര്‍ ചാമക്കാല സെന്റ് ജോണ്‍ ഇടവകാംഗവും ഇപ്പോള്‍ ടാമ്പായില്‍ സ്ഥിരതാമസമാക്കിയിരിക്കുന്ന ചാക്കോ കുര്യാക്കോസ് മണലേല്‍ (89) നിര്യാതനായി. ഫെബ്രുവരി …

Leave a Reply

Your email address will not be published. Required fields are marked *