supplyco.jpg.image.784.410

 

കൊച്ചി∙ ആവശ്യങ്ങൾ നേടിയെടുക്കാൻ ഓണക്കാലത്തെ പണിമുടക്ക് എന്ന സമ്മർദ തന്ത്രവുമായി വീണ്ടും സപ്ലൈകോ ജീവനക്കാർ. സപ്ലൈകോയുടെ ഓണം വിപണനമേള തുടങ്ങുന്നതിന്റെ പിറ്റേന്നു മുതൽ പണിമുടക്കാൻ സപ്ലൈകോ എംപ്ലോയീസ് കോൺഗ്രസ് തീരുമാനിച്ചു. പതിനേഴിനാണ് ഓണം വിപണനമേള തുടങ്ങുന്നത്.

കഴിഞ്ഞ ഓണക്കാലത്തും വിവിധ ആവശ്യങ്ങളുന്നയിച്ചു കുറച്ചുദിവസം പണിമുടക്കിയിരുന്നു. അന്ന് സമരം തീർക്കാനായി ലഭിച്ച ഉറപ്പുകൾ സർക്കാർ പാലിച്ചില്ലെന്നാരോപിച്ചാണു 18 മുതൽ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പെൻഷൻ പ്രായം വർധിപ്പിക്കുക, പങ്കാളിത്ത പെൻഷൻ നടപ്പാക്കുക, സ്റ്റാഫ് പാറ്റേൺ പുതുക്കുക, പ്രമോഷൻ നടപ്പാക്കുക, ദിവസവേതനക്കാർക്കു 350 രൂപ കൂലി നൽകുക, 25 ശതമാനം ബോണസ് അനുവദിക്കുക തുടങ്ങിയവയാണ് ആവശ്യങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here