മിനിസോട്ട: പത്തനാപുരം അറയില്‍ പരേതനായ ഡാനിയേല്‍ കുഞ്ഞുമോന്റെ ഭാര്യ സാറാമ്മ കുഞ്ഞുമ്മന്‍ (89) മിനിസോട്ട ബ്ലൂമിംഗ്ടണില്‍ നിര്യാതയായി. കല്ലിശ്ശേരി ചെറുവല്ലത്ത് പരേതനായ ബഹു. സി എം അബ്രഹാം മറിയാമ്മ അബ്രഹാം ദമ്പതികളുടെ മകളാണ്. മിഷ്ഗണ്‍ സ്റ്റെര്‍ലിംഗ് ഹൈറ്റ്‌സ് ലേക്ക് സൈഡ് ബൈബിള്‍ ചാപ്പല്‍ അംഗമാണ്.

കലഞ്ചൂര്‍ എന്‍ എം യു പി സ്‌കൂളില്‍ ദീര്‍ഘ കാലം അദ്ധ്യാപികയായിരുന്നു.

മക്കള്‍: ലൂസി- ജോസഫ് പൗലോസ്, ലിസി- ടോം ജോണ്‍സ്, ബാബു- ലിസി കുഞ്ഞുമ്മന്‍, രാജു- സൂസന്‍ കുഞ്ഞുമ്മന്‍, ജെസ്സി- രാജന്‍ തോമസ്, ബിജു- ജീന്‍ കുഞ്ഞുമ്മന്‍.

ഫിലിപ്പ് അബ്രഹാം, ഡോ. ബഞ്ചമിന്‍ അബ്രഹാം സഹോദരങ്ങളാണ്.

പൊതു ദര്‍ശനം ഒക്ടോബര്‍ 27 ന് 4 മുതല്‍ 7 മണിവരെ.

സ്ഥലം- വാഷ്‌ബേണ്‍- മക്‌റീവി ഫ്യൂണറല്‍ ചാപ്പല്‍ ബ്ലൂമിംഗ്ടണ്‍- മിനിസോട്ട- 55431

സംസ്‌ക്കാര ശുശ്രൂഷ- ഒക്ടോബര്‍ 28 ന് രാവിലെ 9 മണിക്ക്.

സ്ഥലം- സൗത്ത് സഹര്‍ബന്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ച്, 12600 ജോണി കേക്ക്‌റിഡിജി റോഡ്, ബ്ലൂമിംഗ്ടണ്‍- മിനിസോട്ട-55431.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ടോം ജോണ്‍സ് – 586 604 0945

LEAVE A REPLY

Please enter your comment!
Please enter your name here