Home / പുതിയ വാർത്തകൾ / മലയാളത്തിന്റെ മനസ്സുതൊട്ട് പുനത്തിൽ യാത്രയായി -സ്മാരകശിലകൾ ബാക്കിയായി

മലയാളത്തിന്റെ മനസ്സുതൊട്ട് പുനത്തിൽ യാത്രയായി -സ്മാരകശിലകൾ ബാക്കിയായി

മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ,സാധാരണക്കാരന്റെ സ്നേഹിതൻ,പാവപ്പെട്ടവന്റെ ഡോക്ടർ ഇതായിരുന്നു പുനത്തിൽ കുഞ്ഞബ്ദുള്ള.എസ കെ പൊറ്റക്കാടും,ബഷീറും,വി കെ എന്നും,ഒ.വി.ഐ യും പോലെ ജീവിതത്തിനൊത്തു ഒഴുകി,ഒഴുക്കിനൊത്തു ജീവിച്ചു ജീവിത കഥകൾ എഴുതി പുനത്തിൽ കടന്നു പോയി. അദ്ദേഹത്തിന്റെ ജീവിതത്തിനോ കഥക്കോ വ്യത്യസ്ത ഭാവമോ,മുൻകൂട്ടി തീരുമാനങ്ങളോ ഉണ്ടായിരുന്നില്ല.അദ്ദേഹം കഥകളിലെ വരികൾക്കും,കഥക്കും ഒപ്പം തന്റെ ജീവിതം തന്നെ പായിച്ചു.പ്രകൃതി,പ്രണയും,രതി,സ്നേഹം,ദുഃഖം,പക അങ്ങിനെ നീളുന്ന വികാരങ്ങളുടെ ഒരു നിറഞ്ഞ എഴുത്തായിരുന്നു കുഞ്ഞാക്കയുടെ കഥകൾ.ശക്തമായ വരികളിൽ സർവ്വ വികാരവും തുളുമ്പി നിന്നു.സാഹിത്യത്തിൽ നിന്ന് രാഷ്ട്രീയത്തിലേക്കും അദ്ദേഹം കടന്നു വന്നു. സദാചാര സീമകൾ കൽപ്പിക്കാതെ,പാലിക്കാതെ സൃഷ്ടിക്കാതെ സ്ഥൂലമായ ഭാഷയിൽ സ്ത്രീയെയും,പ്രണയത്തെയും,രതിയെയും പുനത്തിൽ ഊർജ്വസ്വലമാക്കി .വിവാദങ്ങൾ സൃഷ്ടിച്ച കന്യാവനങ്ങളിലെ അബ്ദുല്ല സൈക്കിൾ ചവിട്ടി മലയിറങ്ങുന്നതു പോലെ  അദ്ദേഹം കഥകളിലൂടെ തന്റെ യാത്ര തുടങ്ങുകയാണ്. ഒരു സമ്പൂർണ്ണ കഥ എന്ന് വേണം എങ്കിൽ പുബത്തിലിന്റെ കഥകളെ നമുക്ക് വിശേഷിപ്പിക്കാം.പുനത്തിലിന്റെ തൂലിക ജീവിതത്തിന്റെ ഉയർച്ച താഴ്ചകളിലൂടെ ഊർന്നിറങ്ങി പ്രകൃതിയിൽ ലയിക്കുന്നു.വായനക്കാരനെ തുടക്കം മുതൽ ഒടുക്കം വരെ മടുപ്പിക്കാതെ,ആകാംഷയോടെ കഥയുടെ കൂടെ പുനത്തിൽ കൈപിടിച്ച്…

ജയ് പിള്ള

മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ,സാധാരണക്കാരന്റെ സ്നേഹിതൻ,പാവപ്പെട്ടവന്റെ ഡോക്ടർ ഇതായിരുന്നു പുനത്തിൽ കുഞ്ഞബ്ദുള്ള.

User Rating: Be the first one !

മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ,സാധാരണക്കാരന്റെ സ്നേഹിതൻ,പാവപ്പെട്ടവന്റെ ഡോക്ടർ ഇതായിരുന്നു പുനത്തിൽ കുഞ്ഞബ്ദുള്ള.എസ കെ പൊറ്റക്കാടും,ബഷീറും,വി കെ എന്നും,ഒ.വി.ഐ യും പോലെ ജീവിതത്തിനൊത്തു ഒഴുകി,ഒഴുക്കിനൊത്തു ജീവിച്ചു ജീവിത കഥകൾ എഴുതി പുനത്തിൽ കടന്നു പോയി.

അദ്ദേഹത്തിന്റെ ജീവിതത്തിനോ കഥക്കോ വ്യത്യസ്ത ഭാവമോ,മുൻകൂട്ടി തീരുമാനങ്ങളോ ഉണ്ടായിരുന്നില്ല.അദ്ദേഹം കഥകളിലെ വരികൾക്കും,കഥക്കും

ഒപ്പം തന്റെ ജീവിതം തന്നെ പായിച്ചു.പ്രകൃതി,പ്രണയും,രതി,സ്നേഹം,ദുഃഖം,പക അങ്ങിനെ നീളുന്ന വികാരങ്ങളുടെ ഒരു നിറഞ്ഞ എഴുത്തായിരുന്നു കുഞ്ഞാക്കയുടെ കഥകൾ.ശക്തമായ വരികളിൽ സർവ്വ വികാരവും തുളുമ്പി നിന്നു.സാഹിത്യത്തിൽ നിന്ന് രാഷ്ട്രീയത്തിലേക്കും അദ്ദേഹം കടന്നു വന്നു.

സദാചാര സീമകൾ കൽപ്പിക്കാതെ,പാലിക്കാതെ സൃഷ്ടിക്കാതെ സ്ഥൂലമായ ഭാഷയിൽ സ്ത്രീയെയും,പ്രണയത്തെയും,രതിയെയും പുനത്തിൽ ഊർജ്വസ്വലമാക്കി .വിവാദങ്ങൾ സൃഷ്ടിച്ച കന്യാവനങ്ങളിലെ അബ്ദുല്ല സൈക്കിൾ ചവിട്ടി മലയിറങ്ങുന്നതു പോലെ  അദ്ദേഹം കഥകളിലൂടെ തന്റെ യാത്ര തുടങ്ങുകയാണ്.

ഒരു സമ്പൂർണ്ണ കഥ എന്ന് വേണം എങ്കിൽ പുബത്തിലിന്റെ കഥകളെ നമുക്ക് വിശേഷിപ്പിക്കാം.പുനത്തിലിന്റെ തൂലിക ജീവിതത്തിന്റെ ഉയർച്ച താഴ്ചകളിലൂടെ ഊർന്നിറങ്ങി പ്രകൃതിയിൽ ലയിക്കുന്നു.വായനക്കാരനെ തുടക്കം മുതൽ ഒടുക്കം വരെ മടുപ്പിക്കാതെ,ആകാംഷയോടെ കഥയുടെ കൂടെ പുനത്തിൽ കൈപിടിച്ച് നടത്തും,ഇനിയും ഒന്ന് കൂടി വായിക്കുവാൻ കൊതിക്കുന്ന

സ്മാരക ശിലകൾ,മരുന്ന്,പരലോകം,കന്യാവനങ്ങൾ,അഗ്‌നിക്കിനാവുകൾ എന്നിവ കൂടാതെ മൂന്നോളം നോവലുകളും,പന്ത്രണ്ടോളം ചെറുകഥകളും,ഓർമ്മകുറിപ്പുകൾ,ലേഖനങ്ങൾ,പാചകം,യാത്രയവിവരണം രചിക്കുകയുണ്ടായി.മലയാള സാഹിത്യത്തിൽ തലയെടുപ്പുള്ള ആൾ എന്ന ഭാവത്തോടെ അദ്ദേഹം സാഹിത്യസ്നേഹികളുടെ തോളത്തു കൈയ്യിട്ടു മനസ്സ് കുളിർപ്പിച്ചു നടന്നു പോയി.മലയാളത്തിന്റെ തലമുതിർന്ന എഴുത്തുകാരുടെ പട്ടികയിൽ പെടുന്ന എഴുത്തുകാരൻ ആയിരുന്നു പുനത്തിൽ

അഞ്ചു തവണ സാഹിത്യ അക്കാദമി അവാർഡും,മുട്ടത്തു വർക്കി അവാർഡ്,വിശ്വദീപം അവാർഡ് എന്നീ പ്രമുഖ പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടി എത്തി.

വളരെ ഏറെ ലളിതവും,നിഷ്കളങ്കവും മായ ജീവിതത്തിലൂടെ തന്റെ ഹൃദയത്തിലെ എഴുത്തുകാരനോട് നീതി പുലർത്തി മലയാള സാഹിത്യത്തെ തഴുകി പുനത്തിൽ കുഞ്ഞബ്ദുള്ള എന്ന ഭാഷാ സ്‌നേഹി ഇനി അക്ഷരങ്ങളിലൂടെ പുനർജീവിക്കും.ആത്മാവിനു നിത്യ ശാന്തി നേർന്നു കൊണ്ട്..ജയ് പിള്ള

Check Also

കിണര്‍’ലെ സിതാര കൃഷ്ണകുമാര്‍ ആലപിച്ച ‘മഴവില്‍ കാവിലെ’ എന്ന ഗാനം പുറത്തിറങ്ങി

എം എ നിഷാദ് കഥയെഴുതി സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ‘കിണര്‍’ലെ സിതാര കൃഷ്ണകുമാര്‍ ആലപിച്ച ഗാനം പുറത്തിറങ്ങി. ‘മഴവില്‍ കാവിലെ’ എന്ന ഈ …

Leave a Reply

Your email address will not be published. Required fields are marked *