മലബാര്‍ ഭദ്രാസനാധിപന്‍ സഖറിയാ മാര്‍ തെയോഫിലോസിന്റെ ദേഹവിയോഗത്തില്‍ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനാധ്യക്ഷന്‍ സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പൊലീത്ത അനുശോചിച്ചു. മാര്‍ തെയോഫിലോസ് മെത്രാപ്പൊലീത്തയുടെ ദേഹവിയോഗത്തില്‍ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ വൈദികരുടെയും അല്‍മായരുടെയും പേരിലുള്ള അനുശോചനം സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പൊലീത്ത അറിയിച്ചു. വിവിധ എക്യുമിനിക്കല്‍ സമ്മേളനങ്ങളില്‍ സഭയെ പ്രതിനിധീകരിക്കുന്നതിനായി നിലവില്‍ യൂറോപ്പിലുള്ള സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പൊലീത്തയ്ക്കുവേണ്ടി സെക്രട്ടറി ഫാ. സുജിത് ടി തോമസ് അനുശോചനസന്ദേശം പങ്കുവെച്ചു.

സെന്റ് വ്‌ലാഡിമിര്‍ ഓര്‍ത്തഡോക്‌സ് തിയോളജിക്കല്‍ സെമിനാരിയില്‍ പഠിച്ചുകൊണ്ടിരുന്ന വേളയില്‍ ഭദ്രാസനത്തിലെ സെന്റ് മേരീസ് ജാക്‌സണ്‍ ഹൈറ്റ്‌സ്, സെന്റ് മേരീസ് വെസ്റ്റ് സെയ്‌വിലെ ദേവാലയങ്ങളില്‍ മാര്‍ തെയോഫെലോസ് സേവനം ചെയ്തിരുന്നു. എം ജി ഒ സി എസ് എം ജനറല്‍ സെക്രട്ടറിയായിരുന്ന വേളയില്‍ എം ജി ഒ സി എസ് എം യുവജനപ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതില്‍ മാര്‍ തെയോഫിലോസ് മെത്രാപ്പൊലീത്ത പ്രധാനപങ്കുവഹിച്ചു.

എല്ലാ ഇടവകദേവാലയങ്ങളിലും അനുസ്മരണപ്രാര്‍ഥനകള്‍ നടക്കുന്നതാണ്. മാര്‍ തെയോഫിലോസ് മെത്രാപ്പൊലീത്തയെയും ദുഖിതരായ മലബാര്‍ ഭദ്രാസനാംഗങ്ങളെയും പ്രാര്‍ഥനയില്‍ സ്മരിക്കണമെന്ന് മാര്‍ നിക്കോളോവോസ് ആഹ്വാനംചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here