ഡിട്രോയിറ്റ്: കോട്ടയം ഈരാറ്റുപേട്ട ഇളപ്പുങ്കൽ മല്ലിക സദനത്തിൽ പരേതരായ കെ. ജി. ഗോപിനാഥൻ നായരുടെയും ജി. ജി. മല്ലിക അമ്മയുടെയും മകനായ വിനോദ് ഗോപിനാഥ് (51) മിഷിഗണിൽ 11/04/2017 ശനിയാഴ്ച്ച രാത്രി നിര്യാതനായി. മിഷിഗണിലെ ജനറൽ മോട്ടേഴ്സ് കമ്പനിയിലെ ഉദ്യോഗസ്ഥനായിരുന്നു പരേതൻ.

മാവേലിക്കര പെരിങ്ങലിപ്പുറം പ്രണവത്തിൽ ആഷ വിനോദ് ആണ് ഭാര്യ. മക്കൾ: വരുൺ ഗോപിനാഥ്, അവനി ഗോപിനാഥ്.

മിഷിഗൺ ഫാർമിംഗ്ടണിൽ മിക്ക് കേബ് ഫ്യൂണറൽ ഹോമിൽ 

(31950 12 mile Rd Farmington hills, MI 48334) വച്ച് നവംബർ 8, 2017 ബുധനാഴ്ച്ചയാണ് വേക്ക് സർവ്വീസ് ഒരുക്കിയിരിക്കുന്നത്. സംസ്ക്കാര ചടങ്ങുകൾ ബുധനാഴ്ച്ച ഉച്ചകഴിഞ്ഞ് 2 മണി മുതൽ 3 വരെ ആയിരിക്കും. ബന്ധുമിത്രാദികൾ ഇതൊരറിപ്പായി കരുതണമെന്ന് സന്താപ്ത കുടുംബാംഗങ്ങൾ.

വിനോദ്‌ കൊണ്ടൂർ ഡേവിഡ്

LEAVE A REPLY

Please enter your comment!
Please enter your name here