ദോഹ: ഖത്തറില്‍ നടക്കാനിരിക്കുന്ന 2022ലെ ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ട 65% പദ്ധതികളും പൂര്‍ത്തിയായതായെന്ന് ധനമന്ത്രി അലി ഷരീഫ് അല്‍ഇമാദി. അവശേഷിക്കുന്ന പദ്ധതികള്‍ അടുത്ത രണ്ടു മൂന്ന് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്നും അല്‍ജസീറയ്ക്കു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. ഉപരോധത്തിനു മുമ്പുള്ള ആറുമാസവുമായി താരതമ്യം ചെയ്യുമ്പോള്‍, ഉപരോധം തുടങ്ങിയതിന് ശേഷമുള്ള അഞ്ചുമാസങ്ങളിലാണ് കൂടുതല്‍ ലോകകപ്പ് സംബന്ധമായ പദ്ധതികള്‍ പൂര്‍ത്തീകരിക്കാനായിത് എന്നദ്ദേഹം ചൂണ്ടിക്കാട്ടി.

റോഡുകള്‍, അടിസ്ഥാനസൗകര്യങ്ങള്‍ മറ്റു വികസനമേഖലകളിലും പദ്ധതികള്‍, നിശ്ചയിച്ച സമയത്തിനു മുമ്പുതന്നെ പൂര്‍ത്തീകരിക്കാനായതായും അദ്ദേഹം അറിയിച്ചു. ഖത്തറിനെതിരായ സാമ്പത്തികയുദ്ധത്തെക്കുറിച്ച് പുറത്തുവന്ന റിപ്പോര്‍ട്ടുകളില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തുന്നുണ്ടെന്ന് സി.എന്‍.ബി.സി ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. 

LEAVE A REPLY

Please enter your comment!
Please enter your name here