ബ്രൂക്ലിന്‍ : കാര്‍മലൈറ്റ് മേരി ഓഫ് ഇമ്മാകുലേറ്റ് (സിഎംഐ) സ്ഥാപകന്‍ വിശുദ്ധ കുറിയാക്കോസ് ഏലിയാസ് ചാവറയച്ചന്റെ തിരുന്നാള്‍ നോര്‍ത്ത് അമേരിക്കയിലെ സിഎംഐ ആസ്ഥാനമായ ബ്രൂക്ലിനില്‍ ഭക്തിനിര്‍ഭര ചടങ്ങുകളോടെ ആഘോഷിച്ചു.

ചാവറയച്ചനെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട് മൂന്നാം വാര്‍ഷികത്തില്‍ നവംബര്‍ 19 ന് മന്‍ഹാട്ടന്‍ അവന്യുവിലുള്ള സെന്റ് ആന്റണീസ്‌ െസന്റ് അല്‍ഫോണ്‍സാസ് ചര്‍ച്ചില്‍ നടന്ന വിശുദ്ധ ബലിക്ക് റവ. ഡോ. ജോസഫ് പാലക്കല്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. ന്യൂയോര്‍ക്ക്, ന്യൂജഴ്‌സി ദേവാലയങ്ങളില്‍ നിന്നെത്തിയ വൈദികര്‍ സഹകാര്‍മ്മികത്വം വഹിച്ചു.

1831 ല്‍ കേരളത്തില്‍ ചാവറയച്ചന്റെ നേതൃത്വത്തില്‍ ആരംഭിച്ച സിഎംഐയുടെ പ്രവര്‍ത്തനം വളര്‍ന്ന് പന്തലിച്ചു ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ വ്യാപിച്ചു കിടക്കുകയാണെന്ന് റവ. ഡോ. ജോസഫ് പാലക്കന്‍ പറഞ്ഞു. ചാവറയച്ചന്റെ ജീവിത മാതൃക പിന്തുടരാന്‍ ഓരോരുത്തരും ശ്രമിക്കണമെന്ന് അപ്പന്‍ ഉദ്‌ബോധിപ്പിച്ചു. റവ. ഡേവി കാവുങ്കല്‍ (വികാരി) സ്വാഗതവും ഫാ. ആന്റണി വടക്കേക്കര നന്ദിയും പറഞ്ഞു. സെന്റ് ആന്റണീസ് ഇടവകാംഗങ്ങള്‍ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കി. നിരവധി കന്യാസ്ത്രീകളും സഭാ വിശ്വാസികളും ആഘോഷ പരിപാടികളില്‍ പങ്കെടുത്തു. തുടര്‍ന്ന് കലാപരിപാടികള്‍, ഡിന്നറിനുശേഷം ആഘോഷ പരിപാടികള്‍ സമാപിച്ചു. റവ. ഫാ. പോളി തെക്കനച്ചന്‍ അറിയിച്ചതാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here