ന്യൂയോര്‍ക്ക്: ഇടവകാംഗങ്ങള്‍ക്കും വിശ്വാസി സമൂഹത്തിനും ആഹ്‌ളാദത്തിന്റെ ആധാ രശിലയായി ആ കല്ലിടീല്‍ കര്‍മ്മം. രണ്ടുവര്‍ഷങ്ങള്‍ക്ക് മുമ്പ് സ്വന്തം ദേവാലയം സ്വന്തമാക്കിയ ന്യൂയോര്‍ക്ക് ഓള്‍ഡ് ബെത്ത്‌പേജിലുളള സെന്റ്‌മേരീസ് സീറോ മലബാര്‍ ഇടവക, ദേവാലയ വളപ്പില്‍ വിവിധ പരിപാടികള്‍ക്ക് ഉപയോഗിക്കാവുന്ന അനുബന്ധ കെട്ടിടത്തി ന്റെയും പാര്‍ക്കിംഗ് ലോട്ട് വികസനത്തിന്റെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ആധാര ശിലയിട്ടതോടെ വളര്‍ച്ചയുടെ പുത്തന്‍ ചക്രവാളത്തിലെത്തി. ചിക്കാഗോ സീറോ മലബാര്‍ രൂപതയിലെ പ്രബല ദേവാലയങ്ങളിലൊന്നായ സെന്റ്‌മേരീസ് ചര്‍ച്ചിന്റെ മര്‍ട്ടിപര്‍പ്പസ് ബില്‍ഡിംഗും വിസൃതമായ പാര്‍ക്കിംഗ് ലോട്ടും ഇടവകാംഗങ്ങളുടെ കെട്ടുറപ്പിന്റെ അസ്ഥിവാ രത്തില്‍ തന്നെയാണ് പടുത്തുയര്‍ത്തുന്നതും.
  വിശാലമായ സ്‌റ്റേജും എഴുന്നൂറ്റി അമ്പതിലധികം ആള്‍ക്കാരെ ഉള്‍ക്കൊളളാന്‍ തക്ക ഓ ഡിറ്റോറിയവും ജിമ്മും അടങ്ങുന്ന ഹാളിന് 7300 സ്‌ക്വയര്‍ ഫീറ്റാണ് വിസ്തീര്‍ണം. ഇ.എം. സി.സി ഡ്യൂറല്‍ ഇന്റര്‍ നാഷണല്‍ കമ്പനി നിര്‍മ്മാണ ചുമതല ഏറ്റെടുത്തിരിക്കുന്ന കെട്ടി ടത്തിന്റെ നിര്‍മ്മാണം 2018 മെയില്‍ അവസാനിക്കുമെന്നാണ് കരുതുന്നത്.

  നവംബര്‍ 19 ഞായറാഴ്ച ദിവ്യബലിക്കു ശേഷം നടന്ന ചടങ്ങില്‍ ഇടവക വികാരി ഫാ. ജോണ്‍ മേലേപ്പുറം ആധാരശിലയുടെ പ്രതിഷ്ഠാ കര്‍മ്മം നിര്‍വഹിച്ചു. ഇടവകാംഗങ്ങള്‍ സാക്ഷികളായി.
  ട്രസ്റ്റിമാരായ ജയിംസ് തോമസ്, ബിജു പുതുശേരി, വിന്‍സന്റ്‌വാതപ്പളളില്‍, ജേക്കബ് മടുക്കോലില്‍, ബില്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജോയി മൈലാടൂര്‍, ബില്‍ഡിംഗ് കമ്മിറ്റി അംഗങ്ങള്‍, പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍, ആര്‍കിടെക്ചര്‍ നിര്‍വഹിക്കുന്ന ബിലോ ഗാരറ്റ് ഗ്രൂപ്പ് പ്രതിനിധി ഡേവിഡ് ബിലോ, കണ്‍സ്ട്രക്ഷന്‍ കമ്പനി റപ്രസന്റേറ്റീവ് ബില്‍ മെയേഴ്‌സ്, ഷിജു വര്‍ഗീസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here