ടെന്നിസ്സി: പൊതു വഴിയോരങ്ങളില്‍ നിന്ന് പരസ്യമായി ബൈബിള്‍ വായിക്കുന്നതിന് അനുമതി വേണമെന്ന് ടെന്നിസ്സി സിറ്റി അധികൃതര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചു.
സിറ്റിയുടെ അനുമതിയില്ലാതെ വഴിയോരങ്ങളില്‍ നിന്നും ബൈബിള്‍ വായന നടത്തിയ പോള്‍ ജോണ്‍സനെ തടഞ്ഞുകൊണ്ടു സിറ്റി പുറപ്പെടുവിച്ച ഉത്തരവിനെ ചോദ്യം ചെയ്തു ഫസ്റ്റ് ലിബര്‍ട്ടി ഇന്‍സ്റ്റിറ്റ്യൂട്ട് ആന്റ് സെന്റര്‍ ഫോര്‍ റിലിജിയസ് എക്‌സപ്രഷന്‍ രംഗത്തെത്തി.
സിറ്റിയുടെ ഓര്‍ഡിനന്‍സ് റിലിജിസ് ഫ്രീഡം റൈറ്റ്‌സിനെ ലംഘിക്കുന്നതാണെന്ന് ഇവര്‍ വാദിക്കുന്നു. ബൈബിള്‍ വായനയിലൂടെ ക്രിസ്തുവിന്റെ സ്‌നേഹത്തെ മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കുക എന്നതു മാത്രമാണ് ഞാന്‍ ചെയ്യുന്നതെന്നും വീണ്ടും വായന തുടര്‍ന്നാല്‍ ഞാന്‍ അറസ്റ്റ് ചെയ്യപ്പെടുമെന്ന് ഭയപ്പെടുന്നതായും ജോണ്‍സന്‍ പറഞ്ഞു.
ഭരണഘടനാ വിരുദ്ധമായ ഈ ഉത്തരവ് ഉടന്‍ പിന്‍വലിക്കണമെന്ന് ജോണ്‍സണ്‍ ആവശ്യപ്പെട്ടു. ലോകമെങ്ങും സഞ്ചരിച്ചു സുവിശേഷം അറിയിക്കുവാന്‍ ജോണ്‍സന് കഴിയില്ലെന്നും അതുകൊണ്ടാണ് സമീപ തെരുവുകളില്‍ നിന്നും ബൈബിള്‍ മറ്റുള്ളവരെ വായിച്ചു കേള്‍പ്പിക്കുന്നതിന് ശ്രമിക്കുന്നതെന്നും കൗണ്‍സില്‍ ഫോര്‍ ഫസ്റ്റ് ലിബര്‍ട്ടി വക്താവ് ചെല്‍സി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here