സിംബാബ്‌വെ:സിംബാബ്‌വെ പ്രസിഡന്റ് സ്ഥാനം റോബര്‍ട്ട് മുഗാബെ രാജിവച്ചു. പ്രസിഡന്റ് സ്ഥാനത്ത് നിന്നും മുഗാബെയെ ഇംപീച്ച് ചെയ്യാന്‍ പാര്‍ലമെന്റ് നടപടിക്രമങ്ങള്‍ ആരംഭിച്ചതിനെ തുടര്‍ന്നാണ് രാജി.93 കാരനായ മുഗാബെയുടെ നാലു ദശകം നീണ്ട ഭരണത്തിനു ഇതോടെ അന്ത്യമാകുന്നു. കഴിഞ്ഞയാഴ്ച സൈനീക അട്ടിമറിയിലൂടെ രാജ്യത്തിന്റെ ഭരണം പട്ടാളം ഏറ്റെടുക്കുകയും മുഗാബെയെ വീട്ടുതടങ്കലില്‍േ ആക്കുകയും ചെയ്തിരുന്നു. സ്പീക്കര്‍ ജേക്കബ് മുഡണ്ട പാര്‍ലമെന്റ് രാജി വിവരം പ്രഖ്യാപിച്ചപ്പോള്‍ ജയഘോഷം മുഴങ്ങി.

ഇംപീച്ച്‌മെന്റ് നടപടി നിര്‍ത്തിവച്ചതായി സ്പീക്കര്‍ അറിയിച്ചു. മുഗാബെയുടെ പിന്‍ഗമി ആരായിരിക്കും എന്ന ഭരണകക്ഷിയിലെ തര്‍ക്കമാണ് രാഷ്ട്രീയ അസ്വസ്ഥതകള്‍ക്ക് കാരണമായത്. ഭാര്യ 52 കാരിയായ ഗ്രേസ് മുഗാബെയെ ഭരണം ഏല്‍പ്പിക്കാന്‍ അദ്ദേഹം ശ്രമിച്ചതാണ് കുഴപ്പങ്ങള്‍ക്ക് തുടക്കമിട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here