ഗുവാഹത്തി: കാന്‍സറിനും അപകടങ്ങള്‍ക്കും കാരണം പാപങ്ങളാണെന്ന പരാമര്‍ശം വിവാദമായതോടെ പ്രതിരോധവുമായി അസം ആരോഗ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ ട്വിറ്ററില്‍. ഹിവാന്തയുടെ പരാമര്‍ശം കടുത്ത വിമര്‍ശനത്തിനിടയാക്കിയിരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ചിദംബരം ഉള്‍പ്പെടെയുള്ളവര്‍ പ്രസ്താവനയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു.

ഹിമാന്തയുടെ പാര്‍ട്ടിമാറ്റത്തെ സൂചിപ്പിച്ചു കൊണ്ട് ട്വിറ്ററിലൂടെയാണ് ചിദംബരം പ്രതികരിച്ചത്. പാര്‍ട്ടി മാറുമ്പോള്‍ വ്യക്തികള്‍ക്കു സംഭവിക്കുന്നത് ഇതാണെന്നായിരുന്നു ചിദംബരത്തിന്റെ ട്വീറ്റ്. കോണ്‍ഗ്രസ് അംഗമായിരുന്ന ഹിമാന്ത 2016 ലാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്.

‘സര്‍ ദയവായി വളച്ചൊടിക്കരുത്. ഞാന്‍ പറഞ്ഞത് ഹിന്ദുമതം കര്‍മഫലത്തില്‍ വിശ്വസിക്കുന്നുവെന്നും മനുഷ്യരുടെ കഷ്ടപ്പാടുകള്‍ കഴിഞ്ഞ ജീവിതത്തിലെ അവരുടെ കര്‍മഫലവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നുമാണ്. താങ്കള്‍ അതിലും വിശ്വസിക്കുന്നില്ലേ?  നിങ്ങളുടെ പാര്‍ട്ടിയില്‍ ഹൈന്ദവ തത്വശാസ്ത്രം ചര്‍ച്ച ചെയ്യപ്പെടുന്നുണ്ടോ ഇല്ലയോ എന്ന കാര്യം എനിക്കറിയില്ല’ ഹിമാന്ത.  മറുപടി നല്‍കി. താങ്കള്‍ എന്നാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്നും മറ്റൊരു ട്വീറ്റില്‍ ചിദംബരത്തോട് ഹിമാന്ത ചോദിക്കുന്നു. 
   
തന്റെ അച്ഛന്‍ അര്‍ബുദം ബാധിച്ചാണ് മരിച്ചതെന്നും അതില്‍ കര്‍മഫലം കാണുന്നില്ലെന്നും ട്വീറ്റ് ചെയ്ത മാധ്യമപ്രവര്‍ത്തകയായ പല്ലവി ഘോഷിനും ഹിമാന്തയുടെ മറുപടി നല്‍കി.  ഹൈന്ദവ തത്വശാസ്ത്രത്തിലെ കര്‍മഫലത്തെ കുറിച്ച് ആവര്‍ത്തിക്കുക മാത്രമാണ് താന്‍ ചെയ്തത്. അത് മറ്റാരുടെയെങ്കിലും മേല്‍ അടിച്ചേല്‍പ്പിക്കാന്‍ സാധിക്കില്ല

LEAVE A REPLY

Please enter your comment!
Please enter your name here