ധാക്ക: ബംഗ്ലാദേശിലെ റോഹിങ്ക്യന്‍ അഭയാര്‍ഥികളെ മ്യാന്മര് സ്വീകരിക്കും.പുതിയ ധാരണ പ്രകാരം റോഹിങ്ക്യന്‍ അഭയാര്‍ഥികളെ തിരിച്ചയക്കുന്നത് സംബന്ധിച്ച് മ്യാന്മറുമായി ബംഗ്ലാദേശ് ധാരണയിലെത്തി. മ്യാന്മര് തലസ്ഥാനത്ത് നടന്ന ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായത്. എന്നാല്‍ ധാരണ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. റോഹിങ്ക്യന്‍ മുസ്ലിംകള്ക്കെതിരെ മ്യാന്മര് സൈന്യം ക്രൂരമായ ആക്രമണങ്ങള്‍ അഴിച്ചുവിട്ടതോടെയാണ് ലക്ഷണക്കിന ആളുകള്‍ ബംഗ്ലാദേശിലേക്ക് പലായനം ചെയ്തത്.പുതിയ തീരുമാനത്തെ പ്രശ്നം പരിഹരിക്കുന്നതിനുള്ള ആദ്യ നടപടിയായാണ് ബംഗ്ലാദേശ് വിലയിരുത്തുന്നത്. എത്രയും പെട്ടെന്ന് റോഹിങ്ക്യകളെ ബംഗ്ലാദേശില്‍ നിന്ന് തിരികെ കൊണ്ട് വരുന്നതിനുള്ള നടപടികള്‍ ആരംഭിക്കുമെന്ന് മ്യാന്മറും പ്രതികരിച്ചു.