ന്യൂയോർക്ക്: നോർത്ത് അമേരിക്കൻ വിശേഷങ്ങളുമായി പ്രത്യേകിച്ച് മലയാളികളുടെ വിശേഷങ്ങളുമായി ഈയാഴ്ച്ച ലോക മലയാളികളുടെ മുന്നിൽ എത്തുകയാണ് ഏഷ്യനെറ്റ് യൂ. എസ്. വീക്കിലി റൗണ്ടപ്പ് ക്രിസ്തുമസ് ഗിഫ്റ്റ് ഷോപ്പിംഗ് വാർത്തകളുമായി. അമേരിക്കയിൽ ക്രിസ്തുമസ് സീസൺ ആരംഭിച്ചതോടെ വഴിയോരങ്ങളിലും വീടുകളിലും ഉത്സവ പ്രതീതിയാണ്. അലങ്കാര വിളക്കുകൾ കൊണ്ടു വീട് അലങ്കരിക്കുന്നതിനും, ക്രിസ്തുമസ് ഗിഫ്റ്റ് വാങ്ങുന്നതും ഈ ഹോളിഡേ സീസണിന്റെ പ്രത്യേകതയാണ്. ഈ കാഴ്ച്ചകളോടൊപ്പം,  അമേരിക്കയിലെ ടോപ്പ് യങ്ങ് സൈന്റിസ്റ്റ് ആയി ഇന്ത്യൻ വിദ്യാർത്ഥിനിയായ ഗീതാജ്ഞലി റാവുവിനെ തിരഞ്ഞെടുത്തതിന്റെയും, 

എവഞ്ജർ ഇൻഫിനിറ്റി എന്ന സിനിമയുടെ ട്രെയിലർ സർവകാല റെക്കോർഡുകളും തിരുത്തി കൊണ്ട് പുറത്തറക്കിയതിന്റെയും വിശേഷങ്ങളും ഈയാഴ്ച്ചത്തെ യൂ.എസ്.റൗണ്ടപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ കാലിഫോർണിയയിൽ പടർന്ന് പിടിക്കുന്ന കാട്ടുതീയുടെ ഭീകരതയുടെ നേർക്കാഴ്ച്ചകളും ഈ എപ്പിസോഡിൽ കാണാം. കൊച്ചിയിലെ പ്രശസ്ത തേവര സേക്രഡ് ഹാർട്ട് കോളേജിലെ പൂർവ്വ വിദ്യാർത്ഥികൾ ചേർന്നു, ചിക്കാഗോയിൽ പുതിയ സംഘടന രൂപീകരിച്ചു. ഈ എപ്പിസോഡിലെ മറ്റൊരു പ്രത്യേക പരിപാടി, സിനിമ പിന്നണി ഗായിക രഞ്ജിനി ജോസുമായി സിന്ന ചന്ദ്രൻ നടത്തുന്ന അഭിമുഖ സംഭാഷണമാണ്. ഇങ്ങനെ ഒട്ടനവധി അമേരിക്കൻ കാഴ്ച്ചകളുമായി ഈയാഴ്ച്ച ഏഷ്യനെറ്റ് യൂ.എസ്. റൗണ്ടപ്പ് വീണ്ടും എത്തുകയാണ് ലോക മലയാളികളുടെ മുന്നിൽ.

ഈ എപ്പിസോഡിന്റെ അവതാരകൻ,  ഏഷ്യാനെറ്റ് യൂ.എസ്. എ. യുടെ എക്സിക്യുട്ടീവ് എഡിറ്റർ കൃഷ്ണ കിഷോറാണ്.  എക്കാലത്തും അമേരിക്കയിലെ ആഴ്ച്ച വിശേഷങ്ങളുമായി എത്തുന്ന ഏഷ്യാനെറ്റ് യൂ.സ്. റൗണ്ടപ്പിന്റെ ഈയാഴ്ച്ചയിലെ എപ്പിസോഡും പുതുമകൾ നിറഞ്ഞതായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക്

യൂ.എസ്. പ്രോഗ്രാം ഡയറക്ടർ രാജു പള്ളത്ത് 732 429 9529.

വിനോദ് കൊണ്ടൂർ ഡേവിഡ്.

LEAVE A REPLY

Please enter your comment!
Please enter your name here