ഗാന്ധിനഗര്‍:ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പു തുടങ്ങി. 89 സീറ്റുകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. സൗരാഷ്ട്ര , തെക്കന്‍ ഗുജറാത്ത് , സൂറത്ത് എന്നീ മേഖലകള്‍ ഇന്ന് പോളിങ് ബൂത്തിലേക്കെത്തും . 977 സ്ഥാനാര്‍ഥികളാണ് ഇന്ന് മല്‍സരിക്കുന്നത്. 2.12 കോടി വോട്ടര്‍മാര്‍ക്ക് ഇന്ന് സമ്മതിദാനാവകാശം ഉപയോഗിക്കാം. മുഖ്യമന്ത്രി വിജയ് രൂപാനി മത്സരിക്കുന്ന രാജ്‌കോട്ട് വെസ്റ്റ് മണ്ഡലത്തിലും ഇന്നാണ് പോളിങ് . 150 സീറ്റ് ലക്ഷ്യമിട്ട് തിരഞ്ഞെടുപ്പിനിറങ്ങിയ ബി.ജെ.പി ഇപ്പോള്‍ കടുത്ത മത്സരം നേരിടുന്നുണ്ട് . സൗരാഷ്ട്ര മേഖലകളില്‍ ഹാര്‍ദിക് പട്ടേലിന്റെ കൂട്ടുകെട്ട് ഗുണം ചെയ്യുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ .

ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്. അതേസമയം കോണ്‍ഗ്രസിന്റെ ജാതി രാഷട്രീയം വിലപ്പോകില്ലെന്ന വിലയിരുത്തലിലാണ് ബി.ജെ.പി.
ആദ്യഘട്ടം പ്രചാരണം അവസാനിക്കും മുമ്പ് തന്നെ നരേന്ദ്ര മോദി ഗുജറാത്തി അസ്തിത്വ ബോധം ഇളക്കി വിട്ടു കഴിഞ്ഞു. എല്ലായിടത്തും മാതൃഭാഷയില്‍ പ്രസംഗം കോണ്‍ഗ്രസും ഒട്ടും പിന്നിലല്ല പ്രചാരണത്തില്‍. അതേ സമയം ഉത്തര്‍പ്രദേശിലേതുപോലെ മല്‍സത്തിന്റ പ്രതീതി ജനിപ്പിക്കാന്‍ മാത്രമേ കോണ്‍ഗ്രസിന് കഴിഞ്ഞുള്ളൂവെന്ന് ബി.ജെ.പി.

അതു കൊണ്ടു തന്നെ വിജയം ഒപ്പം നില്‍ക്കുമെന്ന പ്രതീക്ഷയാണ് ബി.ജെ.പിക്ക് ഹാര്‍ദിക് പട്ടേല്‍, ജിഗ്‌നേഷ് മേവാനി, അല്‍പേഷ്ഠാക്കൂര്‍ എന്നീ ചെറുപ്പക്കാരു മായുള്ള കൂട്ടുകെട്ട് കച്ചിരുമ്പല്ല കലപ്പയാകുമെന്ന പ്രതീക്ഷയാണ് കോണ്‍ഗ്രസിന്.എന്നാല്‍ സംസ്ഥാന നേതൃത്തത്തില്‍ തന്നെ ഈ സംഖ്യത്തെ ഉള്‍ക്കൊള്ളാന്‍ കഴിയാത്തവരുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here