പാലാ എം എൽ എ മാണി സി. കാപ്പന്റെ ഭാര്യാ മാതാവ് ചങ്ങനാശേരി പാലത്തിങ്കൽ നിർമ്മലാലയം സാറാമ്മ കുര്യൻ (92) അന്തരിച്ചു. പരേത ചങ്ങനാശേരി മാടപ്പള്ളി മേലേമലയിൽ പാറയ്ക്കൽ കുടുംബാംഗമാണ്. സംസ്ക്കാര ശുശ്രൂഷകൾ മെയ് 8 ബുധനാഴ്ച്ച രാവിലെ 11 മണിക്ക് മകൻ ഡോ. ജോർജ്‌ കുര്യന്റെ ഭവനത്തിൽ (നിർമ്മലാലയം) ആരംഭിക്കുന്നതും തുടർന്ന് മെട്രോപൊലീറ്റൻ പള്ളി സെമിത്തേരിയിൽ സംസ്ക്കരിക്കപ്പെടുന്നതുമാണ്. ഭർത്താവ് വ്യവസായിയായിരുന്ന പരേതനായ എൻ.ജി. കുര്യൻ. 

മക്കൾ: ആനി – പരേതനായ തോമസ് സക്കറിയ (അമ്പൂരി), മോളി – പരേതനായ ടി. ഇ. കോശി (തിരുവനന്തപുരം), ലിസി – കേണൽ കെ.കെ. തോമസ് (ഫാത്തിമാപുരം), ഡോ. ജോർജ്‌ കുര്യൻ (റിട്ടയേർഡ് പ്രൊഫസർ, മെഡിക്കൽ കോളേജ്, കോട്ടയം) – ഡോ. റാണി ജോർജ് (പാലാ), ആലീസ് – മാണി സി. കാപ്പൻ (പാലാ എം എൽ എ), നിർമ്മല – ജോസഫ് ഫ്രാൻസിസ് (ട്രാവൻകൂർ സിമന്റ്സ് റിട്ട. ജനറൽ മാനേജർ) (നാലു കോടി), വിമല – ഷാജി ജേക്കബ് (കുരിശുംമൂട്), പുഷ്‌പ – ജോസഫ് ജെയിംസ് (എടത്വ), മാത്യു കുര്യൻ – അനില മാത്യു (ചങ്ങനാശേരി), പരേതനായ ബോബി കുര്യൻ.