കൊച്ചി:വാഹന റജിസ്‌ട്രേഷന്‍ തട്ടിപ്പ് കേസില്‍ ചലച്ചിത്രതാരങ്ങളായ ഫഹദ് ഫാസിലിനെയും അമല പോളിനെയും ഇന്ന് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്‌തേക്കും. ചോദ്യം ചെയ്യലിന് ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്താന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കി. സമാനകേസില്‍ സുരേഷ് ഗോപിയെ വ്യാഴാഴ്ച ചോദ്യം ചെയ്യും.
പുതുച്ചേരിയിലെ വ്യാജമേല്‍വിലാസത്തില്‍ വാഹനം റജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ചെന്നാണ് ചലച്ചിത്രതാരങ്ങളായ ഫഹദ് ഫാസിലിനും അമല പോളിനുമെതിരായ കേസ്. തുടരന്വേഷണത്തിന്റെ ഭാഗമായി മൊഴിയെടുക്കാനായി ഇന്ന് രാവിലെ തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്ത് ക്രൈംബ്രാഞ്ച് ഓഫീസിലെത്താന്‍ ആവശ്യപ്പെട്ടാണ് ഇരുവര്‍ക്കും ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഇരുവരും ഓരോ കാര്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത് പുതുച്ചേരിയിലെ വ്യാജമേല്‍വിലാസത്തിലാണെന്നും അതുവഴി ലക്ഷങ്ങളുടെ നികുതിവെട്ടിച്ചെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു

പുതുച്ചേരിയിലെ വ്യാജമേല്‍വിലാസത്തില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ചെന്നാണ് ചലച്ചിത്രതാരങ്ങളായ ഫഹദ് ഫാസിലിനും അമല പോളിനുമെതിരായ കേസ്. തുടരന്വേഷണത്തിന്റെ ഭാഗമായി മൊഴിയെടുക്കാനായി ഇന്ന് രാവിലെ തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്ത് ക്രൈംബ്രാഞ്ച് ഓഫീസിലെത്താന്‍ ആവശ്യപ്പെട്ടാണ് ഇരുവര്‍ക്കും ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഇരുവരും ഓരോ കാര്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത് പുതുച്ചേരിയിലെ വ്യാജമേല്‍വിലാസത്തിലാണെന്നും അതുവഴി ലക്ഷങ്ങളുടെ നികുതിവെട്ടിച്ചെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.

ഇതോടെയാണ് വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തത്. കേസെടുക്കുന്നതിന് മുന്‍പും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയെങ്കിലും ഇരുവരുമെത്തിയിരുന്നില്ല. അതിനാല്‍ ഇന്ന് ഹാജരാകുമോയെന്നും ക്രൈംബ്രാഞ്ചിന് വ്യക്തതയില്ല. ഹാജരായാല്‍ ഐ.ജി. എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലാവും ചോദ്യം ചെയ്യല്‍. അതേസമയം സമാനവകുപ്പില്‍ കേസെടുത്ത സുരേഷ് ഗോപിയെ വ്യാഴാഴ്ച ചോദ്യം ചെയ്യും. മുന്‍കൂര്‍ ജാമ്യം തേടി സുരേഷ് ഗോപി ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ മൂന്നാഴ്ചത്തേക്ക് അറസ്റ്റ് ചെയ്യരുതെന്ന് ഉത്തരവിട്ടിരുന്നു. എന്നാല്‍ 21ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാവാനും ആവശ്യപ്പെട്ടു. അതുപ്രകാരമാണ് വ്യാഴാഴ്ച ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് തയാറെടുക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here