ടെഹ്‌റാന്‍:ഇറാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധം വ്യാപിക്കുന്നു. തലസ്ഥാനമായ ടെഹ്‌റാനില്‍ നിരവധി പേര്‍ അറസ്റ്റിലായെന്നും റിപ്പോര്‍ട്ടുണ്ട്. വിലക്കയറ്റത്തില്‍ തുടങ്ങിയ എതിര്‍പ്പ് സര്‍ക്കാര്‍ നയങ്ങള്‍ക്കും മതപുരോഹിതരുടെ ഭരണത്തോടുമുള്ള പ്രതിഷേധമായി രൂപംമാറിയിരിക്കയാണ്. വടക്കുകിഴക്കന്‍ നഗരമായ മഷാദില്‍ വ്യാഴാഴ്ച തുടങ്ങിയ പ്രതിഷേധത്തില്‍ പ്രസിഡന്റ് ഹസന്‍ റുഹാനിക്കെതിരെ മുദ്രാവാക്യം വിളിച്ച 52 പേരെ അറസ്റ്റുചെയ്!തിരുന്നു.
അതോടെ പല നഗരങ്ങളിലേക്ക് പ്രതിഷേധം പടര്‍ന്നു. 2009ലെ തെരഞ്ഞെടുപ്പുഫലത്തില്‍ പ്രതിഷേധിച്ച് നടന്ന പ്രകടനങ്ങള്‍ക്കുശേഷം രാജ്യത്ത് ഇത്രയധികം പേര്‍ സര്‍ക്കാരിനെതിരായി തെരുവിലിറങ്ങിയിട്ടില്ല. പരമോന്നതനേതാവ് അയത്തൊള്ള അലി ഖമനേയിയുടെ നേതൃത്വത്തോട് പരസ്യപ്രതിഷേധം ആദ്യമായാണ്. പുരോഹിതര്‍ ദൈവങ്ങളെപ്പോലെ പെരുമാറുന്നു എന്ന എന്നാണ് ആരോപണം. ആഭ്യന്തരകാര്യങ്ങളില്‍ ശ്രദ്ധിക്കുന്നതിനുപകരം സിറിയ, യെമന്‍ തുടങ്ങിയ വിദേശരാജ്യങ്ങളില്‍ നടത്തുന്ന ഇടപെടലിനോടും എതിര്‍പ്പുണ്ട്. ആണവധാരണയില്‍ ഒപ്പിടുന്നതോടെ സമ്പദ്വ്യവസ്ഥ മെച്ചപെപടുമെന്ന് റുഹാനി ഉറപ്പുനല്‍കിയിരുന്നെങ്കിലും തൊഴിലില്ലായമ ഇപ്പോഴും 12.4 ശതമാനമാണ്. സാമൂഹ്യമാധ്യമങ്ങളിലും പ്രതിഷേധത്തിന് ആഹ്വാനങ്ങള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. പക്ഷേ പ്രതിഷേധത്തിന് അടിസ്ഥാനമില്ലെന്നും അക്രമികളെ നേരിടുമെന്നും മുന്നറിയിപ്പ് നല്‍കിയിരിക്കയാണ് സര്‍ക്കാര്‍.

LEAVE A REPLY

Please enter your comment!
Please enter your name here