ന്യൂഡല്‍ഹി:ഹിന്ദി ഭാഷയെ യു എന്നിന്റെ ഔദ്യോഗിക ഭാഷയാക്കാനായി 400 കോടി ചെലവിടാനും തയ്യാറാണെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. അതിനായി 40 കോടി രൂപ വകയിരുത്തണമെന്ന് ഒരു ബി ജെ പി എംപി ആവശ്യപ്പെട്ടപ്പോഴാണ് 400 കോടി ചെലവിടാനും തയ്യാറാണെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കിയത്. ഇതിനു പിന്നാലെയാണ് വിയോജിപ്പുമായി തരൂര്‍ രംഗത്തെത്തിയത്.

193 അംഗങ്ങളുള്ള സംഘടനയിലെ മൂന്നില്‍ രണ്ട് അംഗങ്ങളുടെ(129) പിന്തുണ ലഭിച്ചാല്‍ മാത്രമേ ഹിന്ദിയെ ഔദ്യോഗിക ഭാഷയാക്കാനാകൂവെന്ന് സുഷമാ സ്വരാജ് പറഞ്ഞു.

അതേസമയം ഹിന്ദി ദേശീയഭാഷയല്ലെന്നും ഔദ്യോഗിക ഭാഷയാണെന്നും ശശി തരൂര്‍ പറഞ്ഞു. എന്തിനാണ് യു എന്നില്‍ നമുക്ക് ഔദ്യോഗിക ഭാഷ തരൂര്‍ ആരാഞ്ഞു. അറബിക് സംസാരിക്കുന്നവരുടെ എണ്ണം ഹിന്ദി സംസാരിക്കുന്നവരേക്കാള്‍ കുറവാണ്. എന്നാല്‍ 22 രാജ്യങ്ങളിലാണ് അറബിക് സംസാരിക്കുന്നത്. എന്നാല്‍ ഹിന്ദി ഔദ്യോഗിക ഭാഷയായി ഉപയോഗിക്കുന്നത് ഇന്ത്യയില്‍ മാത്രമാണ് തരൂര്‍ ചൂണ്ടിക്കാണിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here