Home / അമേരിക്ക / മിഡ് ലാന്‍ഡ് പാര്‍ക്ക് സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ തിരുന്നാള്‍ ആഘോഷം

മിഡ് ലാന്‍ഡ് പാര്‍ക്ക് സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ തിരുന്നാള്‍ ആഘോഷം

ന്യൂജേഴ്‌സി : മിഡ് ലാന്‍ഡ് പാര്‍ക്ക് സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്ള്‍സ് ദേവാലയത്തില്‍ തിരുനാള്‍ ആഘോഷ ചടങ്ങുകള്‍ ജനുവരി 12,13 തീയതികളില്‍ ക്രമീകരിച്ചിരിക്കുന്നു സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്ള്‍സ് ദേവാലയം ഓറഞ്ച്‌ബെര്‍ഗിലെ വികാരി റവ:ഫാ ഡോ.വര്‍ഗീസ്. എം. ഡാനിയേല്‍ മുഖ്യ കാര്‍മീകത്വം വഹിക്കുന്ന തിരുനാള്‍ ആഘോഷ ചടങ്ങുകളില്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ഡോവര്‍ ദേവാലയത്തിലെ വികാരി റവ:ഫാ.ഷിബു ഡാനിയല്‍ , സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ലിന്‍ഡന്‍ പള്ളി വികാരി റവ:ഫാ. സണ്ണി ജോസഫ്, സെന്റ് ഗ്രീഗോറിയോസ് ക്ലിഫ്ടണ്‍ പള്ളി വികാരി റവ:ഫാ.ഷിനോജ് തോമസ്, സെന്റ് പോള്‍സ് ആള്‍ബനി ന്യൂയോര്‍ക് പള്ളി വികാരി റവ:ഫാ അലക്‌സ്.കെ.ജോയ്, സെന്റ് ബസേലിയോസ് ഗ്രീഗോറിയോസ് നോര്‍ത്ത് പ്ലൈന്‍ഫീല്‍ഡ് ദേവാലയത്തിലെ വികാരി റവ:ഫാ.ഡോ.മാത്യു.സി.ചാക്കോ, സെന്റ് ബസേലിയോസ് ഗ്രീഗോറിയോസ് നോര്‍ത്ത് പ്ലൈന്‍ഫീല്‍ഡ് ദേവാലയത്തിലെ സഹവികാരി റവ:ഫാ.വിജയ് തോമസ്, സെമിനാരി വിദ്യാര്‍ത്ഥി സഞ്ജയ് മാത്യു എന്നിവര്‍ സഹകാര്‍മീകത്വം വഹിക്കും സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്ള്‍സ് ദേവാലയത്തിലെ തിരുന്നാള്‍ ആഘോഷ ചടങ്ങുക്കള്‍ക്ക് തുടക്കം കുറിച്ച് കൊണ്ട് ജനുവരി…

ജിനേഷ് തമ്പി

മിഡ് ലാന്‍ഡ് പാര്‍ക്ക് സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്ള്‍സ് ദേവാലയത്തില്‍ തിരുനാള്‍ ആഘോഷ ചടങ്ങുകള്‍ ജനുവരി 12,13 തീയതികളില്‍ ക്രമീകരിച്ചിരിക്കുന്നു

User Rating: Be the first one !

ന്യൂജേഴ്‌സി : മിഡ് ലാന്‍ഡ് പാര്‍ക്ക് സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്ള്‍സ് ദേവാലയത്തില്‍ തിരുനാള്‍ ആഘോഷ ചടങ്ങുകള്‍ ജനുവരി 12,13 തീയതികളില്‍ ക്രമീകരിച്ചിരിക്കുന്നു

സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്ള്‍സ് ദേവാലയം ഓറഞ്ച്‌ബെര്‍ഗിലെ വികാരി റവ:ഫാ ഡോ.വര്‍ഗീസ്. എം. ഡാനിയേല്‍ മുഖ്യ കാര്‍മീകത്വം വഹിക്കുന്ന തിരുനാള്‍ ആഘോഷ ചടങ്ങുകളില്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ഡോവര്‍ ദേവാലയത്തിലെ വികാരി റവ:ഫാ.ഷിബു ഡാനിയല്‍ , സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ലിന്‍ഡന്‍ പള്ളി വികാരി റവ:ഫാ. സണ്ണി ജോസഫ്, സെന്റ് ഗ്രീഗോറിയോസ് ക്ലിഫ്ടണ്‍ പള്ളി വികാരി റവ:ഫാ.ഷിനോജ് തോമസ്, സെന്റ് പോള്‍സ് ആള്‍ബനി ന്യൂയോര്‍ക് പള്ളി വികാരി റവ:ഫാ അലക്‌സ്.കെ.ജോയ്, സെന്റ് ബസേലിയോസ് ഗ്രീഗോറിയോസ് നോര്‍ത്ത് പ്ലൈന്‍ഫീല്‍ഡ് ദേവാലയത്തിലെ വികാരി റവ:ഫാ.ഡോ.മാത്യു.സി.ചാക്കോ, സെന്റ് ബസേലിയോസ് ഗ്രീഗോറിയോസ് നോര്‍ത്ത് പ്ലൈന്‍ഫീല്‍ഡ് ദേവാലയത്തിലെ സഹവികാരി റവ:ഫാ.വിജയ് തോമസ്, സെമിനാരി വിദ്യാര്‍ത്ഥി സഞ്ജയ് മാത്യു എന്നിവര്‍ സഹകാര്‍മീകത്വം വഹിക്കും

സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്ള്‍സ് ദേവാലയത്തിലെ തിരുന്നാള്‍ ആഘോഷ ചടങ്ങുക്കള്‍ക്ക് തുടക്കം കുറിച്ച് കൊണ്ട് ജനുവരി 12 , വെള്ളിയാഴ്ച വൈകുന്നേരം 6:00 മണിക്ക് സന്ധ്യാ നമസ്‌കാരവും അതിനെ തുടര്‍ന്ന് 7 : 15 നു പള്ളിയിലെ ഗായക സംഘം അവതരിപ്പിക്കുന്ന ഭക്തിസാന്ദ്രമായ ഗാനാലാപനവും ഉണ്ടായിരിക്കുന്നതാണ്. 7 :30 നു സെന്റ് പോള്‍സ് ആള്‍ബനി ന്യൂയോര്‍ക് പള്ളി വികാരി റവ:ഫാ അലക്‌സ്.കെ.ജോയിയുടെ പെരുന്നാളിനോട് അനുബന്ധിച്ചിട്ടുള്ള പ്രഭാഷണവും, 8 : 30 നു വിശ്വാസികള്‍ക്കായി ലഘു ഭക്ഷണവും ക്രമീകരിച്ചിട്ടുണ്ട്.

ജനുവരി 13 ആം തീയതി ശനിയാഴ്ച രാവിലെ 9 മണിക്ക് പ്രഭാത നമസ്‌കാരവും, 10 മണിക്ക് വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാന അര്‍പ്പണവും ദൈവനാമത്തില്‍ ക്രമീകരിച്ചിട്ടുണ്ട്. 12 മണിക്ക് മുഖ്യ തിരുനാള്‍ പ്രഭാഷണം സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്സ് ദേവാലയം ഓറഞ്ച്‌ബെര്‍ഗിലെ പള്ളി വികാരി റവ:ഫാ ഡോ.വര്‍ഗീസ്. എം. ഡാനിയേല്‍ നിര്‍വഹിക്കും. അതിനു ശേഷം തിരുനാള്‍ ആഘോഷങ്ങളുടെ ഭാഗമായി പള്ളിയെ ചുറ്റി പ്രദക്ഷിണവും, 12 : 30 നു സണ്‍ഡേ സ്‌കൂള്‍ വിദ്ധാര്‍ത്ഥികള്‍ക്കായുള്ള സമ്മാന ദാന ചടങ്ങും സജ്ജീകരിച്ചിട്ടുണ്ട്. പെരുന്നാള്‍ ആഘോഷങ്ങളില്‍ സംബന്ധിക്കുന്ന വിശ്വാസികള്‍ക്കായി ഒരു മണിക്ക് ഉച്ചഭക്ഷണവും ഉണ്ടായിരിക്കുന്നതാണ്

സെന്റ് സ്റ്റീഫന്‍സ് ദേവാലയത്തിലെ വികാരി റവ:ഫാ. ബാബു.കെ.മാത്യു നേതൃത്വം കൊടുത്ത് ക്രമീകരിച്ചിരിക്കുന്ന എല്ലാ തിരുനാള്‍ ആഘോഷ ചടങ്ങുകളിലും വിശ്വാസിസമൂഹം ഒന്നടങ്കം ഭക്തിനിര്‍ഭരം പങ്കെടുക്കുവാനും, പെരുന്നാള്‍ ചടങ്ങുകളില്‍ സംബന്ധിച്ചു ദൈവതിരുനാമത്തില്‍ അനുഗ്രഹം പ്രാപിക്കുവാനും റവ:ഫാ. ബാബു .കെ.മാത്യു പ്രത്യേകം എടുത്തു പറഞ്ഞു. ഇത് ഒരു അറിയിപ്പിപ്പായി സ്വീകരിച്ചു എല്ലാ വിശ്വാസികളെയും പെരുന്നാളിക്കു സ്വാഗതം ചെയ്യുന്നതായും അച്ചന്‍ അറിയിച്ചു.

അജു തര്യന്‍ ഈ വര്‍ഷത്തെ തിരുനാള്‍ ആഘോഷ പരിപാടികളുടെ കോ ഓര്‍ഡിനെറ്റര്‍ സ്ഥാനം നിര്‍വഹിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്

റവ:ഫാ. ബാബു .കെ.മാത്യു (201 562 6112)
സെക്രട്ടറി : ജിമ്മി ജോണ്‍ (973 636 0299 )
ട്രെഷറര്‍ : ബിബിന്‍ ജോര്‍ജ് (908 862 4410)

 

Check Also

ട്രൈസ്‌സ്റ്റേറ്റ് കേരളാഫോറത്തിന് യുവനേതൃത്വം: ജോഷി കുര്യാക്കോസ് ചെയര്‍മാന്‍, പ്രവര്‍ത്തനോത്ഘാടനം ഫെബ്രവരി 11 ന്‌

ഫിലാഡല്‍ഫിയ: ട്രൈസ്‌സ്റ്റേറ്റ് ഏരിയായിലെ മലയാളി സംഘടനകളുടെ ഐക്യവേദിയായ ട്രൈസ്‌സ്റ്റേറ്റ് കേരളാഫോറം 2108 ലേയ്ക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ജനവരി 7ാം തീയതി …

Leave a Reply

Your email address will not be published. Required fields are marked *