ന്യൂജേഴ്‌സി : മിഡ് ലാന്‍ഡ് പാര്‍ക്ക് സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്ള്‍സ് ദേവാലയത്തില്‍ തിരുനാള്‍ ആഘോഷ ചടങ്ങുകള്‍ ജനുവരി 12,13 തീയതികളില്‍ ക്രമീകരിച്ചിരിക്കുന്നു

സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്ള്‍സ് ദേവാലയം ഓറഞ്ച്‌ബെര്‍ഗിലെ വികാരി റവ:ഫാ ഡോ.വര്‍ഗീസ്. എം. ഡാനിയേല്‍ മുഖ്യ കാര്‍മീകത്വം വഹിക്കുന്ന തിരുനാള്‍ ആഘോഷ ചടങ്ങുകളില്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ഡോവര്‍ ദേവാലയത്തിലെ വികാരി റവ:ഫാ.ഷിബു ഡാനിയല്‍ , സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ലിന്‍ഡന്‍ പള്ളി വികാരി റവ:ഫാ. സണ്ണി ജോസഫ്, സെന്റ് ഗ്രീഗോറിയോസ് ക്ലിഫ്ടണ്‍ പള്ളി വികാരി റവ:ഫാ.ഷിനോജ് തോമസ്, സെന്റ് പോള്‍സ് ആള്‍ബനി ന്യൂയോര്‍ക് പള്ളി വികാരി റവ:ഫാ അലക്‌സ്.കെ.ജോയ്, സെന്റ് ബസേലിയോസ് ഗ്രീഗോറിയോസ് നോര്‍ത്ത് പ്ലൈന്‍ഫീല്‍ഡ് ദേവാലയത്തിലെ വികാരി റവ:ഫാ.ഡോ.മാത്യു.സി.ചാക്കോ, സെന്റ് ബസേലിയോസ് ഗ്രീഗോറിയോസ് നോര്‍ത്ത് പ്ലൈന്‍ഫീല്‍ഡ് ദേവാലയത്തിലെ സഹവികാരി റവ:ഫാ.വിജയ് തോമസ്, സെമിനാരി വിദ്യാര്‍ത്ഥി സഞ്ജയ് മാത്യു എന്നിവര്‍ സഹകാര്‍മീകത്വം വഹിക്കും

സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്ള്‍സ് ദേവാലയത്തിലെ തിരുന്നാള്‍ ആഘോഷ ചടങ്ങുക്കള്‍ക്ക് തുടക്കം കുറിച്ച് കൊണ്ട് ജനുവരി 12 , വെള്ളിയാഴ്ച വൈകുന്നേരം 6:00 മണിക്ക് സന്ധ്യാ നമസ്‌കാരവും അതിനെ തുടര്‍ന്ന് 7 : 15 നു പള്ളിയിലെ ഗായക സംഘം അവതരിപ്പിക്കുന്ന ഭക്തിസാന്ദ്രമായ ഗാനാലാപനവും ഉണ്ടായിരിക്കുന്നതാണ്. 7 :30 നു സെന്റ് പോള്‍സ് ആള്‍ബനി ന്യൂയോര്‍ക് പള്ളി വികാരി റവ:ഫാ അലക്‌സ്.കെ.ജോയിയുടെ പെരുന്നാളിനോട് അനുബന്ധിച്ചിട്ടുള്ള പ്രഭാഷണവും, 8 : 30 നു വിശ്വാസികള്‍ക്കായി ലഘു ഭക്ഷണവും ക്രമീകരിച്ചിട്ടുണ്ട്.

ജനുവരി 13 ആം തീയതി ശനിയാഴ്ച രാവിലെ 9 മണിക്ക് പ്രഭാത നമസ്‌കാരവും, 10 മണിക്ക് വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാന അര്‍പ്പണവും ദൈവനാമത്തില്‍ ക്രമീകരിച്ചിട്ടുണ്ട്. 12 മണിക്ക് മുഖ്യ തിരുനാള്‍ പ്രഭാഷണം സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്സ് ദേവാലയം ഓറഞ്ച്‌ബെര്‍ഗിലെ പള്ളി വികാരി റവ:ഫാ ഡോ.വര്‍ഗീസ്. എം. ഡാനിയേല്‍ നിര്‍വഹിക്കും. അതിനു ശേഷം തിരുനാള്‍ ആഘോഷങ്ങളുടെ ഭാഗമായി പള്ളിയെ ചുറ്റി പ്രദക്ഷിണവും, 12 : 30 നു സണ്‍ഡേ സ്‌കൂള്‍ വിദ്ധാര്‍ത്ഥികള്‍ക്കായുള്ള സമ്മാന ദാന ചടങ്ങും സജ്ജീകരിച്ചിട്ടുണ്ട്. പെരുന്നാള്‍ ആഘോഷങ്ങളില്‍ സംബന്ധിക്കുന്ന വിശ്വാസികള്‍ക്കായി ഒരു മണിക്ക് ഉച്ചഭക്ഷണവും ഉണ്ടായിരിക്കുന്നതാണ്

സെന്റ് സ്റ്റീഫന്‍സ് ദേവാലയത്തിലെ വികാരി റവ:ഫാ. ബാബു.കെ.മാത്യു നേതൃത്വം കൊടുത്ത് ക്രമീകരിച്ചിരിക്കുന്ന എല്ലാ തിരുനാള്‍ ആഘോഷ ചടങ്ങുകളിലും വിശ്വാസിസമൂഹം ഒന്നടങ്കം ഭക്തിനിര്‍ഭരം പങ്കെടുക്കുവാനും, പെരുന്നാള്‍ ചടങ്ങുകളില്‍ സംബന്ധിച്ചു ദൈവതിരുനാമത്തില്‍ അനുഗ്രഹം പ്രാപിക്കുവാനും റവ:ഫാ. ബാബു .കെ.മാത്യു പ്രത്യേകം എടുത്തു പറഞ്ഞു. ഇത് ഒരു അറിയിപ്പിപ്പായി സ്വീകരിച്ചു എല്ലാ വിശ്വാസികളെയും പെരുന്നാളിക്കു സ്വാഗതം ചെയ്യുന്നതായും അച്ചന്‍ അറിയിച്ചു.

അജു തര്യന്‍ ഈ വര്‍ഷത്തെ തിരുനാള്‍ ആഘോഷ പരിപാടികളുടെ കോ ഓര്‍ഡിനെറ്റര്‍ സ്ഥാനം നിര്‍വഹിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്

റവ:ഫാ. ബാബു .കെ.മാത്യു (201 562 6112)
സെക്രട്ടറി : ജിമ്മി ജോണ്‍ (973 636 0299 )
ട്രെഷറര്‍ : ബിബിന്‍ ജോര്‍ജ് (908 862 4410)

 

LEAVE A REPLY

Please enter your comment!
Please enter your name here