ന്യൂയോർക്ക്: ലോക മലയാളികളുടെ സ്വന്തം ഏഷ്യ നെറ്റ് ചാനലിൽ എല്ലാ ശനിയാഴ്ച്ചയും രാവിലെ 8 മണിക്ക് (ന്യൂയോർക്ക് സമയം/ഈ.എസ്.ടി.) സംപ്രേഷണം ചെയ്യുന്ന ഏഷ്യാനെറ്റ് യൂ.എസ്. റൗണ്ടപ്പിൽ ഈയാഴ്ച്ച, ഒരു പിടി വിത്യസ്തങ്ങളായ നോർത്ത് അമേരിക്കൻ വിശേഷങ്ങളുമായെത്തുകയാണ്.
ഇനിയുള്ള കാലം ബഹിരാകാശ ടൂറിസ്റ്റ് യാത്രകളുടെ കാലമാണ്. ഈ ഉദ്യമത്തിന് ആക്കം കൂട്ടി കൊണ്ട് യൂണിറ്റി എന്ന ബഹിരാകാശ യാത്ര വിമാനത്തിന്റെ പരീക്ഷണ പറക്കൽ വിജയകരമായി പൂർത്തികരിച്ചു. ഭൂമിയിലെ കാഴ്ച്ചകൾ കണ്ട് തീർന്ന മനുഷ്യൻ ഇനി ബഹിരാകാശ യാത്രയുടെ അനന്തതയിലേക്ക് ഊളിയിടാൻ ഒരുങ്ങുകയാണ്.

ട്രമ്പ് ഇപ്പോഴും ആരോഗ്യവാനെന്ന് പറഞ്ഞു കൊണ്ട്, അദ്ദേഹത്തിന്റെ വൈദ്യ പരിശോധന ഫലങ്ങൾ പുറത്ത് വിട്ട്‌ കൊണ്ട് വൈറ്റ് ഹൗസ് വക്താവ് അറിയിച്ചതാണ്.
ഹോളിവുഡ് വിശേഷങ്ങളിൽ ശ്രദ്ധേയം ബ്ലാക്ക് പാന്റ എന്ന പുതിയ ചിത്രത്തിന്റെതാണ്.

അതോടൊപ്പം ചിക്കാഗോയിൽ വച്ചു നടന്ന ഇന്ത്യൻ അസ്സോസിയേഷൻ ഓഫ് നേഴ്സസ് ഇലിനോയി ചാപ്റ്ററിന്റെ 15 ആമത് വാർഷികാഘോഷങ്ങളുടെ വിശേഷങ്ങളും, ഒപ്പം പെൻസിൽവേനിയ ഇന്ത്യൻ അമേരിക്കൻ നേഴ്സസ് അസോസിയേഷന്റെ പതുവത്സരാഘോഷങ്ങളുടെ വിശേഷങ്ങളും ഈ എപ്പിസോഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒപ്പം ഹ്യൂസ്റ്റണിലെ പ്രമുഖ മലയാളി സാംസ്ക്കാരിക സംഘടനയായ, മലയാളി അസ്സോസിയേഷൻ ഓഫ് ഗ്രേറ്റർ ഹ്യൂസ്റ്റണിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷങ്ങളും ഈയാഴ്ച്ച ഏഷ്യ നെറ്റ് യൂ.എസ്. റൗണ്ടപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഈ എപ്പിസോഡിന്റെ അവതാരകൻ, ഏഷ്യാനെറ്റ് യൂ.എസ്. എ. യുടെ എക്സിക്യുട്ടീവ് എഡിറ്റർ കൃഷ്ണ കിഷോറാണ്. എക്കാലത്തും അമേരിക്കയിലെ ആഴ്ച്ച വിശേഷങ്ങളുമായി എത്തുന്ന ഏഷ്യാനെറ്റ് യൂ.സ്. റൗണ്ടപ്പിന്റെ ഈയാഴ്ച്ചയിലെ എപ്പിസോഡും പുതുമകൾ നിറഞ്ഞതായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക്
യൂ.എസ്. പ്രോഗ്രാം ഡയറക്ടർ രാജു പള്ളത്ത് 732 429 9529.

വിനോദ് കൊണ്ടൂർ ഡേവിഡ്.

LEAVE A REPLY

Please enter your comment!
Please enter your name here