ഹ്യൂസ്റ്റൺ :വേൾഡ്‌ മലയാളി കൗൺസിലിന്റെ നേത്രുത്വത്തിൽ ഹ്യുസ്റ്റണിൽ ലോക മലയാളി ദിനം സംഘടിപ്പിക്കുന്നു. ജനുവരി 27 ശനിയാഴ്ച വൈകിട്ട്‌ 5 മണി മുതൽ മിസൂറിസിറ്റി സെന്റ്‌ ജോസഫ്‌ ഓഡിറ്റോറിയത്തിൽ വെച്ചാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്‌. മലയാളത്തിന്റെ മഹത്വം പുതിയ തലമുറയ്ക്ക് പകർന്നു നൽകുന്നതിനു വേണ്ടി ലോക മലയാള ദിനത്തോടനുബന്ധിച്ച്‌ വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്‌. ന്യൂജേഴ്സിയിൽ ആഗസ്റ്റിൽ നടക്കുന്ന വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ കോൺഫ്രൻസിന്റെ രജിസ്ട്രേഷന് സമ്മേളനത്തിൽ വെച്ച് തുടക്കും കുറിക്കും. പ്രമുഖ വിവസായിയും ഗ്ലോബ്ബൽ കോൺഫ്രൻസ്‌ ഓർഗനൈസിംഗ്‌ കമ്മിറ്റി ചെയർമാനുമായ തോമസ്‌ മൊട്ടക്കലിനിയേയും പ്രമുഖ ചാരിറ്റി പ്രവർത്തകനും റിയലറ്ററുമായ ജോൺ. ഡ്യു.വർഗീസിനെയും ചടങ്ങിൽ ആദരിക്കും. പരിപാടിയിൽ വിവിധ സംഘടന നേതാക്കൾ , പൊതുപ്രവർത്തകർ, മാധ്യമ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.

പരിപാടിയുടെ വിജയത്തിനായി ജെയിംസ്‌ കൂടൽ കൺവീനറായും ബാബു ചാക്കോ കോർഡിനേറ്ററായും വിപുലമായ കമ്മിറ്റി രൂപികരിച്ചാതായി വേൾഡ്‌ മലയാളി കൗൺസിൽ ഹ്യൂസ്റ്റൺ പ്രസിഡന്റ്‌ എസ്‌. കെ. ചെറിയാൻ അറിയിച്ചു.പരിപാടിയോടനുബന്ധിച്ച്‌ കേരള വിഭവങ്ങളുപ്പെടുത്തി ഭക്ഷണവും ക്രമികരിച്ചിട്ടുണ്ടന്ന് സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ‭(281) 513-5961‬,(914)987-1101 എന്നി ഫോൺ നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here