ന്യൂഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാറിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് അവതരണം ഇന്ന് രാവിലെ 11 ന് തുടങ്ങി. ജിഎസ്ടി നടപ്പിലാക്കിയ ശേഷമുള്ള ആദ്യത്തേതും റയില്‍വേ ബജറ്റ് എടുത്തുകളഞ്ഞ ശേഷമുള്ള രണ്ടാമത്തെതുമാണ് ഇന്നത്തെ ബജറ്റ്. പതിനൊന്ന് മണിയോടെ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പാര്‍ലമെന്റില്‍ ബജറ്റ് അവതരണം തുടങ്ങും.

സാമ്പത്തിക വളര്‍ച്ച ഇടിയുകയും നോട്ടു നിരോധനവും ജിഎസ്ടിയും ചെറുകിട ഇടത്തരം വ്യാവസായങ്ങളെ മോശമായി ബാധിച്ച സാഹചര്യത്തിലാണ് ഇത്തവണത്തെ ബജറ്റ്. മുന്‍ബജറ്റുകളിലെ പ്രഖ്യാപനങ്ങള്‍ വെള്ളത്തില്‍ വരച്ച രേഖകളായിത്തന്നെ തുടരുന്ന സാഹചര്യത്തിലാണ് ഈ ബജറ്റും അവതരിപ്പിക്കപ്പെടുന്നത്.

പരോക്ഷ നികുതികളെല്ലാം ജി.എസ്.ടിയില്‍ ലയിച്ചതിനാല്‍ ബജറ്റില്‍ ഇതിന് പ്രാധാന്യമുണ്ടാവുകയില്ല. ഉല്‍പന്നവിലകളിലെ ഏറ്റക്കുറച്ചില്‍ നിര്‍ണയിക്കുന്നതും ജി.എസ്.ടി കൗണ്‍സിലാണ്. ജിഎസ്ടിയ്ക്ക് ശേഷമെത്തുന്ന ആദ്യ ബജറ്റില്‍ സാമ്പത്തിക തകര്‍ച്ച മറികടക്കാന്‍ പദ്ധതികള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് രാജ്യം.

LEAVE A REPLY

Please enter your comment!
Please enter your name here