കൊച്ചി: സീറോ മലബാര്‍ സഭയ്ക്ക് കീഴിലുള്ള എറണാകുളംഅങ്കമാലി അതിരൂപതയുടെ വസ്തു ഇടപാടുമായി ബന്ധപ്പെട്ട് പുരോഹിതര്‍ക്കിടയിലെ തമ്മിലടി കൂടുതല്‍ രൂക്ഷമായി. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടേയും സഹായമെത്രാന്‍ സെബാസ്റ്റിയന്‍ എടയന്ത്രത്തിന്റെയും അനുകൂലികള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ പരസ്യമായി. ഇതോടെ സഭയിലെ കോടിക്കണക്കിനു രൂപയുടെ അഴിമതിക്കഥകല്‍ പുറത്തു വന്നു തുടങ്ങി.

സേവ് എ ഫാമിലിയുടെ പേരില്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് വിദേശത്ത് നിന്ന് കോടികള്‍ വാങ്ങിച്ചതിന് കണക്കില്ലെന്നും തിരിമറി നടന്നെന്നുമാണ് ഒരുവിഭാഗം ആരോപിക്കുന്നത്. എന്നാല്‍, വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് പണമെത്തുമ്പോള്‍ വിവിധ ഏജന്‍സികള്‍ പരിശോധിക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്നുണ്ടെന്നാണ് എടയന്ത്രത്തിനെ അനുകൂലിക്കുന്നവരുടെ മറുപടി.

വിവാദ വസ്തു ഇടപാടില്‍ കര്‍ദ്ദിനാളിനെ രൂക്ഷമായി വിമര്‍ശിക്കുന്ന എടയന്ത്രത്തിന്റെ സംഭാഷണം പുറത്തുവന്നതിന് പിന്നാലെയാണ് വിദേശ ഫണ്ടിനെച്ചൊല്ലിയുള്ള വിവാദമുയര്‍ന്നത്. കാനഡയില്‍ നിന്ന് എടയന്ത്രത്തിന് വര്‍ഷം 23 കോടി രൂപ എത്തുന്നുണ്ടെന്നാണ് ഒരു വിഭാഗം പാതിരിമാര്‍ പറയുന്നത്. എന്നാല്‍, ഇത് എങ്ങോട്ടാണ് പോകുന്നതെന്ന് വ്യക്തമല്ല. ഇതുമായി ബന്ധപ്പെട്ട് സേവ് എ ഫാമിലിയുടെ ചില രേഖകളും അവര്‍ പുറത്തുവിട്ടിട്ടുണ്ട്.

ഇതിന് മറുപടിയായി സേവ് എ ഫാമിലിയുടെ ചരിത്രം വ്യക്തമാക്കിയാണ് മറുവിഭാഗം തിരിച്ചടിച്ചത്. കാനഡ കേന്ദ്രീകരിച്ചുള്ള അന്താരാഷ്ട്ര സന്നദ്ധസംഘടനയാണ് സേവ് എ ഫാമിലി. പോള്‍ ആറാമന്‍ മാര്‍പാപ്പ ഇന്ത്യ സന്ദര്‍ശിച്ചപ്പോഴാണ് ഇവിടുത്തെ പാവപ്പെട്ടവരെ സഹായിക്കാന്‍ ലോകം ഒന്നിക്കണമെന്ന സന്ദേശം നല്‍കിയത്. അതനുസരിച്ച്, കാനഡയില്‍ കെമിസ്ട്രി പ്രൊഫസറായ മോണ്‍ അഗസ്റ്റിന്‍ കണ്ടത്തിലാണ് സേവ് എ ഫാമിലിക്ക് തുടക്കമിട്ടത്. സെബാസ്റ്റ്യന്‍ എടയന്ത്രത്തും ഇതിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നയാളാണ്. പാവപ്പെട്ടവരെ ദത്തെടുത്ത് സഹായിക്കുന്നതിനാണ് വിദേശ സഹായം തേടുന്നത്. വിദേശത്ത് നിന്നുള്ള ഫണ്ട് മുഴുവന്‍ ഏജന്‍സികള്‍ നിരീക്ഷിക്കുന്നുണ്ടെന്നും വ്യക്തമായ കണക്കുകളുണ്ടെന്നുമാണ് എടയന്ത്രത്തിന്റെ അനുകൂലികള്‍ വാദിക്കുന്നത്.

കര്‍ദ്ദിനാളിനെ രക്ഷിക്കാനായി എടയന്ത്രത്തിനെ മോശക്കാരാനാക്കാനുള്ള നീക്കമാണ് കോടികളുടെ കണക്കിന് പിന്നിലെന്നാണ് ഒരുവിഭാഗം ആരോപിക്കുന്നത്. സാമൂഹിക മാധ്യമങ്ങളിലൂടെയും വിദേശഫണ്ടിനെച്ചൊല്ലി കലഹം രൂക്ഷമായി. പാവപ്പെട്ടവരെ സഹായിക്കുന്ന ചില വീഡിയോ ചിത്രങ്ങള്‍ എടയന്ത്രത്ത് അനുകൂലികള്‍ പുറത്തുവിട്ടു. ഇതും വിമര്‍ശനത്തിനിടയാക്കി. വീഡിയോ ചിത്രമല്ല, കണക്കാണ് ഞങ്ങള്‍ക്ക് അറിയേണ്ടതെന്നാണ് ഒരുവിഭാഗം

LEAVE A REPLY

Please enter your comment!
Please enter your name here