ന്യൂഡൽഹി: ജമ്മുകശ്മീരിലെ സുന്‍ജ്വാന്‍ കരസേനാ ക്യാംപിനു നേരെയുണ്ടായ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പ്രതിരോധമന്ത്രി നിർമല സീതാരാമൻ ജമ്മു-കശ്മീർ സന്ദർശിക്കും. ജമ്മു-കശ്മീറിലേ സുൻജ്വാനിലെയും ശ്രീനഗറിലെയും സൈനിക ക്യാമ്പുകൾക്ക് നേരെ നേരെ ഭീകരാക്രമണം ഉണ്ടായ പശ്ചാത്തലത്തിലാണ് സീതാരാമന്‍റെ സന്ദർശനം.

നിലവിലെ കശ്മീരിലെ സ്ഥിതിഗതികൾ നേരിട്ടു വിലയിരുത്തുന്നതിന്‍റെ ഭാഗമായാണ് സന്ദർശനം. ശനിയാഴ്ച പുലർച്ചെ സുൻജ്വാനിലുണ്ടായ ഭീകരാക്രമണത്തിൽ മൂന്ന് സൈനികർ ഉൾപ്പെടെ ആറ് പേർ കൊല്ലപ്പെട്ടിരുന്നു. തിങ്കളാഴ്ച്ച പുലർച്ചെ ശ്രീനഗറിൽ സിആർപിഎഫ് ക്യാമ്പിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ ഒരു ജവാൻ കൊല്ലപ്പെട്ടിരുന്നു. മേഖലയിൽ ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here