ബംഗളൂരു: കേന്ദ്ര സര്‍ക്കാറിനെതിരെ ഒളിയമ്പുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വീണ്ടും. മോദി സര്‍ക്കാറിനെയും മറ്റു ബി.ജെ.പി ഭരണകൂടങ്ങളേയും നിയന്ത്രിക്കുന്നത് ആര്‍.എസ്.എസ് ആണെന്നാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. അതിനായി ആര്‍.എസ്.എസ് അവരുടെ ആളുകളും മന്ത്രാലയങ്ങളില്‍ വിവിധ വകുപ്പുകളിലും തിരുകിക്കയറ്റുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കര്‍ണാടക സന്ദര്‍ശനത്തിനിടെ പ്രഫഷണലുകളുമായും വ്യാപാരികളുമായും സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ ആര്‍.എസ്.എസ് ആണ് സര്‍ക്കാറിനെ നിയന്ത്രിക്കുന്നത്. അവര്‍ അവരുടെ ആളുകളെ എല്ലായിടത്തും കയറ്റിയിരിക്കുകയാണ്. എന്തിനേറെ പറയാന്‍, മന്ത്രാലയങ്ങളിലെ സെക്രട്ടറിമാരുടെ നിയമനം പോലും ആര്‍.എസ്.എസ് ആണ് തീരുമാനിക്കുന്നത്’- രാഹുല്‍ പറഞ്ഞു.

എന്‍.ഐ.ടികള്‍ പോലും ആര്‍.എസ്.എസിന്റെ കീഴിലാണെന്ന് അദ്ദേഹം ആരോപിച്ചു. കോണ്‍ഗ്രസ് അധികാരത്തിലേറിയാല്‍ ജി.എസ്.ടി പുന:പരിശോധിക്കുമെന്ന് അദ്ദേഹം വ്യാപാരികള്‍ക്ക് ഉറപ്പു നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here