കോഴിക്കോട്: മാധ്യമപ്രവര്‍ത്തകനായ വി.സി അഭിലാഷ് ആദ്യമായി സംവിധാനം ചെയ്യുന്ന ആളൊരുക്കത്തിന്റെ ടീസറെത്തി. സംവിധായകന്‍ തന്നെയാണ് രചന നിര്‍വഹിച്ചിരിക്കുന്നത്. ജോളിവുഡ് മൂവീസിന്റെ ബാനറില്‍ ജോളി ലോനപ്പനാണ് നിര്‍മ്മാണം.

തുള്ളല്‍ കലാകാരനായ പപ്പു പിഷാരടി എന്ന കഥാപാത്രത്തെയാണ് ഇന്ദ്രന്‍സ് അവതരിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ ഓര്‍മ്മയില്‍ നിന്നുള്ള പ്രണയാനുഭവങ്ങളാണ് ടീസറില്‍ പറയുന്നത്.

കലാമണ്ഡലത്തില്‍ നിന്നുള്ള വിദ്ഗദരായ കലാകാരന്മാര്‍ ചിത്രത്തിന് വേണ്ടി ഇന്ദ്രന്‍സിനെ ഓട്ടന്‍തുള്ളല്‍ അഭ്യസിപ്പിക്കുന്നു. ശ്രീകാന്ത് മേനോന്‍, അലിയാര്‍, വിഷ്ണു അഗസ്ത്യ, സീത ബാല, എസ്, ഷാജി ജോണ്‍, ശ്രീഷ്മ, ദീപക് ജയപ്രകാശ്, ബേബി ത്രയ, കലാഭവന്‍ നാരായണന്‍കുട്ടി, സജിത്ത് നമ്പ്യാര്‍, സജിത സന്ദീപ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

റോണി റാഫേലാണ് സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. സാംലാല്‍ പി തോമസാണ് ക്യാമറ.

LEAVE A REPLY

Please enter your comment!
Please enter your name here