ദമ്മാം: ജുബൈല്‍ കേന്ദ്രമായി നൃത്ത കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവമായ അറേബ്യന്‍ റോക്ക് സ്റ്റാര്‍സിന്റെ രണ്ടാം വാര്‍ഷികാഘോഷം വിസ്മയരാവ്-2018ല്‍ പ്രശസ്ത സിനിമാ നടന്‍ മുകേഷ് എംഎല്‍എ മുഖ്യാതിഥിയായി പങ്കെടുക്കും. ഫെബ്രുവരി 9ന് ജുബൈല്‍ ബീച്ച് ക്യംപില്‍ നടക്കുന്ന ആഘോഷത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍ ഒരുക്കിയതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 2016ല്‍ രൂപംകൊണ്ട എആര്‍എസ് പ്രവാസി കുട്ടികളുടെ നൃത്ത കലാ വൈഭവം പരിപോഷിപ്പിക്കുകയാണ് മുഖ്യമായും ലക്ഷ്യമാക്കുന്നത്. കിഴക്കന്‍ പ്രവിശ്യയില്‍ 50ഓളം വേദികള്‍ ഇതിനോടകം കാണികളുടെ മനംകവര്‍ന്ന് അറേബ്യന്‍ റോക്ക് സ്റ്റാറിന്റെ നൃത്തകലാ സംഘം പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. കൂടാതെ മെഡിക്കല്‍ ക്യാംപും നര്‍ധനര്‍ക്ക് വിമാന ടിക്കറ്റ് വിതരണവും നിരവധി ജീവകാരുണ്യ സാന്ത്വന പ്രവര്‍ത്തനങ്ങളും സംഘടനയ്ക്ക് കീഴില്‍ രണ്ടു വര്‍ഷത്തിനകം ചെയ്തു. നൂറോളം കുട്ടികള്‍ എആര്‍എസിന് കീഴില്‍ ഇപ്പോള്‍ നൃത്തം അഭ്യസിക്കുന്നുണ്ട്. വാര്‍ത്താ സമ്മേളനത്തില്‍ സതീഷ് കുമാര്‍, അഫ്‌സല്‍, പ്രവീണ്‍ കണ്ണൂര്‍, ജയകുമാര്‍ കൊല്ലം, സലിം വി എം, താജുദ്ദീന്‍ കൊല്ലം, മഹേന്ദ്രന്‍ കണ്ണൂര്‍, രജീഷ് കണ്ണൂര്‍, കൃഷ്ണ കുമാര്‍ കണ്ണൂര്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here