ashley-britain.jpg.image.784.410

 

ടൊറന്റോ∙ ആഷ്‍ലി മാഡിസൺ വെബ്സൈറ്റിലെ വിവരങ്ങൾ ഹാക്കർമാർ പുറത്തുവിട്ടതിനു പിന്നാലെ രണ്ടുപേർ ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്. കാനഡയിൽ നിന്നുള്ളവരാണ് രണ്ടുപേരും. എന്നാൽ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്ത ലക്ഷക്കണക്കിനുപേരുടെ വിവരങ്ങൾ കഴിഞ്ഞയാഴ്ച ഹാക്കർമാർ പുറത്തുവിട്ടിരുന്നു. അതേസമയം, ഹാക്കിങ്ങിനു പിന്നിലുള്ളവരെക്കുറിച്ചു വിവരം നൽകുന്നവർക്ക് 3,78,000 യുഎസ് ഡോളർ ആഷ്‍ലി മാഡിസൺ രൂപീകരിച്ച കമ്പനി പാരിതോഷികം പ്രഖ്യാപിച്ചു.

വിവാഹേതര ബന്ധങ്ങൾ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള അവസരം ഒരുക്കിക്കൊടുക്കുന്ന ആഷ്‌ലി മാഡിസൺ വെബ്സൈറ്റ് കഴിഞ്ഞയാഴ്ചയാണ് ഹാക്ക് ചെയ്തത്. സൈറ്റിൽ റജിസ്റ്റർ ചെയ്ത 3.7 കോടി അംഗങ്ങളുടെ വിവരങ്ങൾ മുഴുവൻ ഹാക്കർമാർ പുറത്തുവിട്ടിരുന്നു. ഇതിൽ 12 ലക്ഷം പേർ ബ്രിട്ടനിൽ നിന്നുള്ളവരാണ്. ആഷ്‌ലി മാഡിസൺ സന്ദർശിച്ച 16,5400 ഓളം ഇന്ത്യക്കാരുടെ പേരുകളും രഹസ്യവിവരങ്ങവും ഹാക്കർമാർ പുറത്തുവിട്ടിരുന്നു.

കാനഡ ആസ്ഥാനമായുള്ള ആഷ്‌ലി മാഡിസൺ വെബ്സൈറ്റിലെ നിത്യസന്ദർശകരിൽ ഭൂരിഭാഗവും ബ്രിട്ടനിൽ നിന്നുള്ളവരായിരുന്നു. ജീവിതം ഒന്നേയുള്ളൂ, എന്നാൽ പിന്നെ അതൊന്ന് ആഘോഷമാക്കിക്കൂടേ എന്ന മുദ്രാവാക്യവുമായിട്ടായിരുന്നു വെബ്സൈറ്റിന്റെ പ്രവർത്തനം. പ്രതിമാസം ഏകദേശം 12.4 കോടി സന്ദര്‍ശകരുള്ള സൈറ്റാണ് ആഷ്‌ലി മാഡിസൺ.

LEAVE A REPLY

Please enter your comment!
Please enter your name here